ഹൈക്കോടതി അഭിഭാഷകര്‍ ചേര്‍ന്നൊരുക്കിയ ക്രിസ്മസ് ഗാനം 'നാടുറങ്ങും നേരമിരവില്‍' കൊച്ചി പിഒസിയില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ യുട്യൂബില്‍ പ്രകാശനം ചെയ്യുന്നു 
Kerala

'നാടുറങ്ങും നേരമിരവില്‍'- ഹൈക്കോടതി അഭിഭാഷകരുടെ ക്രിസ്മസ് ​ഗാനം പ്രകാശനം ചെയ്തു

അഡ്വ. കെഎം രശ്മി രചിച്ച് അഡ്വ. വിപിന്‍ദാസ് ടികെ സംഗീതം നല്‍കി ആലപിച്ചതാണ് ഗാനം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൈക്കോടതി അഭിഭാഷകര്‍ ചേര്‍ന്നൊരുക്കിയ ക്രിസ്മസ് ഗാനം 'നാടുറങ്ങും നേരമിരവില്‍' പ്രകാശനം ചെയ്തു. കൊച്ചി പിഒസിയില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ യുട്യൂബിലാണ് ​ഗാനം പ്രകാശനം ചെയ്തത്. അഡ്വ. കെഎം രശ്മി രചിച്ച് അഡ്വ. വിപിന്‍ദാസ് ടികെ സംഗീതം നല്‍കി ആലപിച്ചതാണ് ഗാനം.

ഫാ. ടോണി കോഴിമണ്ണില്‍, ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ, ഫാ. സിബു ഇരുമ്പിനിക്കല്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ജോര്‍ജ് കുടിലില്‍, ഫാ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ഫാ. മാര്‍ട്ടിന്‍ തട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൈ ക്രിയേറ്റീവ് ക്വെസ്റ്റ് എന്ന യുട്യൂബ് ചാനലിലാണ് നാടുറങ്ങും നേരമിരിവില്‍ ലഭ്യമാവുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടേത് വെറും 'തൈലം പുരട്ടല്‍'; ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കാതെ ജന്തര്‍ മന്തര്‍ വിടില്ലെന്ന് സിജെപി; മെട്രോ സ്‌റ്റേഷന്‍ അടച്ചതിനെതിരെ ചീഫ് ജസ്റ്റിസ്

ഉത്തേജക മരുന്ന് ഉപയോഗിച്ചു; ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്

വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്നു: ഒളിവിൽ കഴിയുകയായിരുന്ന പ്രതി 8 വർഷത്തിന് ശേഷം പിടിയിൽ

വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ല, സമരത്തിന് പിന്നില്‍ വിദേശ ഫണ്ടിങ്; അടിച്ചാല്‍ തിരിച്ചു കിട്ടും, മോങ്ങിയിട്ട് കാര്യമില്ല: മേജര്‍ രവി

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്