V A Arun Kumar facebook
Kerala

'മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?' വി എ അരുണ്‍കുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി താല്‍ക്കാവില ഡയറക്ടറായി നിയമിച്ചതിലെ യോഗ്യത പരിശോധിക്കണമെന്ന് ഹൈക്കോടതി. നിയമനത്തില്‍ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ എന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.

സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ക്ലറിക്കല്‍ പദവിയിലിരുന്ന വ്യക്തിയെ ഡയറക്ടറാക്കിയത് വിചിത്രമായി തോന്നുന്നു. ഐഎച്ച്ആര്‍ഡി പദവി സര്‍വകലാശാല വിസിക്ക് തുല്യമെന്നും ഹൈക്കോടതി പറഞ്ഞു. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ.വിനു തോമസിന്റെ പരാതിയിലാണ് ഉത്തരവ്.

യുജിസി മാനദണ്ഡ പ്രകാരം 7 വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമാണ്. എന്നാല്‍ ക്ലറിക്കല്‍ പദവിയില്‍ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തില്‍ പ്രൊമോഷന്‍ നല്‍കി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

The High Court has ordered a review of the eligibility of former Chief Minister VS Achuthanandan's son V A Arun Kumar for appointment as the Director of IHRD Taluka.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT