പ്രതീകാത്മക ചിത്രം 
Kerala

രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തി; 65കാരന്റെ പരാതിയില്‍ യുവതിയും അറസ്റ്റില്‍ 

65കാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയെന്ന കേസില്‍ പ്രതിയായ യുവതിയെയും അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: 65കാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയെന്ന കേസില്‍ പ്രതിയായ യുവതിയെയും അറസ്റ്റ് ചെയ്തു.  താഴെക്കോട് മേലേകാപ്പ് പറമ്പ് പൂതംകോടന്‍ സബാനത്താണ്(37) അറസ്റ്റിലായത്. ആലിപ്പറമ്പ് സ്വദേശിയായ 65കാരന്റെ പരാതിയിലാണ് അറസ്റ്റ്. 

മൊബൈല്‍ ഫോണില്‍ ബന്ധം സ്ഥാപിച്ച ശേഷം യുവതി രാത്രി വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.വീടിനു പുറത്തെത്തിയപ്പോള്‍ മറ്റ് 5 പേര്‍ എത്തിച്ചേര്‍ന്നു ഫോട്ടോയും വിഡിയോയും പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ 6 പേര്‍ക്കെതിരെയാണ് കേസ്.  

കേസില്‍ ആലിപ്പറമ്പ് വട്ടപ്പറമ്പില്‍ പീറാലി ഷബീറലി(36), താഴെക്കോട് ബിടാത്തി തൈക്കോട്ടില്‍ ജംഷാദ്(22) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. യുവതിയെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാര്‍ച്ച് 18നു രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണ സിഐ പ്രേംജിത്ത്, എസ്‌ഐ ഷിജോ സി തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. അതേസമയം, അറസ്റ്റിലായ യുവതിയുടെ പരാതിയില്‍ 65കാരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മാര്‍ച്ച് 17നു വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT