പ്രതീകാത്മക ചിത്രം 
Kerala

59 കാരന്റെ നഗ്നചിത്രം പകര്‍ത്തി, അഞ്ചുലക്ഷം തട്ടി; ദമ്പതികള്‍ ഉള്‍പ്പെടെ ഹണിട്രാപ്പ് സംഘം കാസര്‍കോട് പിടിയില്‍

ദമ്പതികള്‍ ഉള്‍പ്പെടെ ഏഴുപേരാണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ഹണി ട്രാപ്പ് സംഘം കാസര്‍കോട് പിടിയില്‍. ദമ്പതികള്‍ ഉള്‍പ്പെടെ ഏഴുപേരാണ് അറസ്റ്റിലായത്. കാസര്‍കോട് മങ്ങാട് സ്വദേശിയായ 59 കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്.

അഞ്ചു ലക്ഷം രൂപയാണ് സംഘം 59 കാരനില്‍ നിന്നും തട്ടിയെടുത്തത്. കഴിഞ്ഞ മാസം 29 നാണ് സംഭവം നടന്നത്. വ്യവസായിയാണ് തട്ടിപ്പിന് ഇരയായത്. പരോപകാര മനോഭാവമുള്ളയാളാണ് തട്ടിപ്പു സംഘത്തിന്റെ കെണിയില്‍പ്പെട്ടത്.

28 വയസ്സുള്ള യുവതി, താന്‍ വിദ്യാര്‍ത്ഥിയാണെന്നും, തനിക്ക് ലാപ്‌ടോപ് വേണമെന്നും ആവശ്യപ്പെട്ടാണ് വ്യവസായിയെ ഫോണിലൂടെ ബന്ധപ്പെടുന്നത്. ഇതുപ്രകാരം ലാപ്‌ടോപ് വാങ്ങാനായി മംഗലൂരുവിലെത്തി. ഹോട്ടലില്‍ വെച്ച് യുവതിക്കൊപ്പം നിര്‍ത്തി ഹണിട്രാപ്പ് സംഘം നഗ്നചിത്രം പകര്‍ത്തി.

കയ്യിലുണ്ടായിരുന്ന പതിനായിരം രൂപ കൈക്കലാക്കി. അഞ്ചുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് പിറ്റേന്ന് നാലുലക്ഷത്തി തൊണ്ണൂറായിരം രൂപ സംഘത്തിന് നല്‍കി. ഏറെ നാളുകള്‍ക്കുശേഷം വീണ്ടും പണം ആവശ്യപ്പെട്ട് ഹണിട്രാപ്പ് സംഘം 59 കാരനെ ഭീഷണിപ്പെടുത്തി.

ഇതേത്തുടര്‍ന്നാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏഴംഗ സംഘത്തെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം