തേനീച്ചയുടെ കുത്തേറ്റ തൊഴിലാളി 
Kerala

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു; 13 പേര്‍ ആശുപത്രിയില്‍

കുത്തേറ്റ പലരും സമീപത്തെ തോട്ടിലേക്ക് എടുത്ത് ചാടുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. തേനീച്ച ആക്രമണത്തില്‍ പരിക്കേറ്റ 13 പേരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കുണ്ടുകുഴിപ്പാടം സ്വദേശികളായ വെള്ളക്കിളി വീട്ടില്‍ ശീലാവതി, അടൂപ്പറമ്പില്‍ വത്സ രാജന്‍, മാരാംകോട് സ്വദേശികളായ മൂത്തേടന്‍ വീട്ടില്‍ എല്‍സി ജോര്‍ജ്ജ്, ചീരന്‍ വീട്ടില്‍ ഡെയ്സി ഔസേപ്പ്എന്നിവര്‍ക്കാണ് ഗുരുതരമായി കുത്തേറ്റിട്ടുള്ളത്. 

കൂര്‍ക്കമറ്റം സ്വദേശികളായ കോഴിപാടത്ത് മല്ലിക സുബ്രന്‍, കൊല്ലേലി വീട്ടില്‍ ശാന്ത ചന്ദ്രന്‍, പോട്ടശേരി സുലോചന വിക്ടര്‍, സ്ഥാനക്കാരന്‍ വീട്ടില്‍ കാളിക്കുട്ടി, പുതുക്കാടന്‍ വീട്ടില്‍ ഉഷ സുരേന്ദ്രന്‍, കുണ്ടുകുഴിപ്പാടം സ്വദേശികളായ കുന്നപ്പിള്ളി വീട്ടില്‍ പുഷ്പ രാമചന്ദ്രന്‍, പെരുമ്പടത്തി വീട്ടില്‍ പങ്കജം, ഐക്കരത്ത് വീട്ടില്‍ രാധ ജയകൃഷ്ണന്‍, മാരാകോട് പളളിപാടന്‍ വീട്ടില്‍ ലൂസി ഡേവീസ് എന്നിവരേയും നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചൊവ്വാഴ്ച രാവിലെ കൂര്‍ക്കമറ്റം പാടത്ത് വച്ചായിരുന്നു സംഭവം. 27അംഗ തൊഴിലുറപ്പ് തൊഴിലാളി സംഘമാണ് കൂര്‍ക്കമറ്റം പാടത്ത് ജോലിക്കെത്തിയത്. ശീലാവതിക്കാണ് ആദ്യം കുത്തേറ്റത്. ഇവരെ രക്ഷിക്കാനായി എത്തിയപ്പോഴാണ് മറ്റുള്ളവര്‍ക്കും തേനീച്ചയുടെ ആക്രമണമുണ്ടായത്. തീകത്തിച്ചാണ് തേനീച്ചകളെ ഓടിച്ചുവിട്ടത്. കുത്തേറ്റ പലരും സമീപത്തെ തോട്ടിലേക്ക് എടുത്ത് ചാടുകയും ചെയ്തു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT