പ്രതീകാത്മക ചിത്രം 
Kerala

തുടര്‍ച്ചയായി ഉച്ചത്തില്‍ ശബ്ദം, പിന്നെ പുക; വീട്ടിനുള്ളില്‍ നിന്ന് ടൈലുകള്‍ ഒന്നൊന്നായി പൊട്ടിത്തെറിച്ചു; അന്തംവിട്ട് വീട്ടുകാര്‍

തുടര്‍ച്ചയായ ശബ്ദത്തില്‍ പൊട്ടലും പുകയും വന്നതിന് പിന്നാലെ ഡൈനിംഗ് ഹാളിലെ ടൈല്‍സുകള്‍ ഒന്നാകെ പൊട്ടിത്തെറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തുടര്‍ച്ചയായ ശബ്ദത്തില്‍ പൊട്ടലും പുകയും വന്നതിന് പിന്നാലെ ഡൈനിംഗ് ഹാളിലെ ടൈല്‍സുകള്‍ ഒന്നാകെ പൊട്ടിത്തെറിച്ചു. ബാലുശേരി
 കിനാലൂരിലെ വീട്ടിലാണ് ടൈലുകള്‍ രാത്രി അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതിന്റെ നടുക്കത്തിലാണ് വീട്ടുകാരും നാട്ടുകാരും. 

കഴിഞ്ഞദിവസം രാത്രി 9.45 ഓടെ ആയിരുന്നു വീട്ടുകാരെ നടുക്കിയ സംഭവം ഉണ്ടായത്. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞയുടന്‍ ടൈലുകള്‍ ഒന്നാകെ പൊട്ടി പൊങ്ങി പോരുകയായിരുന്നു. പൊലീസും നാട്ടുകാരും ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നുവെങ്കിലും എന്താണ് സംഭവിച്ചത് എന്നതിന് ഒരു പിടിയുമില്ല. കൂടുതല്‍ പരിശോധനയ്ക്കായി ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. 

അഞ്ച് വര്‍ഷമേ ആയുള്ളൂ ഇവര്‍ കിനാലൂരിനടുത്ത ഏര്‍വാടി മുക്കില്‍ വീട് വെച്ചിട്ട്. പ്രവാസ ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം കൊണ്ട് വെച്ച വീട്ടില്‍ ആദ്യമായിട്ടാണ് വീട്ടുകാര്‍ക്ക് ഇത്തരമൊരു പ്രശ്നമുണ്ടാവുന്നത്. ജനപ്രതിനിധികള്‍ അടക്കം സ്ഥലത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജിയോളജി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തും. 

ഈയടുത്താണ് കോഴിക്കോട് പോലൂരിലെ മറ്റൊരു വീട്ടില്‍ അജ്ഞാത ശബ്ദമുണ്ടായത്. ഇത് ഭൂമിക്കടിയിലെ സോയില്‍ പൈപ്പിംഗ് മൂലമാണെന്ന് കണ്ടെത്തിയതോടെ വീട്ടുകാരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന ആശങ്കയിലാണ് കിനാലൂരിലെ വീട്ടുകാരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT