പ്രതീകാത്മക ചിത്രം 
Kerala

കഞ്ചിക്കോട് കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു; പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്:  കഞ്ചിക്കോട് അയ്യപ്പന്‍ മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. പനങ്കാവ് സ്വദേശി അഞ്ജല ദേവിയാണ് മരിച്ചത്. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. 

ഏറെക്കാലമായി കാട്ടാന ശല്യമുളള സ്ഥലമാണിത്. അഞ്ചല ദേവിയുള്‍പ്പെടെയുളള അഞ്ചംഗ സംഘമാണ് കൃഷിയിടത്തോട് ചേന്നുളള വനമേഖലയില്‍ വിറകെടുക്കാന്‍ പോയത്. കൂടെയുണ്ടായിരുന്ന നാലുപേരും രക്ഷപ്പെട്ടു. 

അഞ്ജല ദേവിയെ കാണാത്തതിനെ തുടര്‍ന്ന്  വനം വകുപ്പ് വാച്ചറും നാട്ടുകാരും ചേര്‍ന്ന് കാട്ടില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച അഞ്ജല ദേവിയുടെ  ആശ്രിതക്ക്  സര്‍ക്കാര്‍ 10 ലക്ഷം രൂപ  സഹായധനം അനുവദിച്ചെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍ അറിയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT