ചാക്കില്‍ കെട്ടിയ നിലയില്‍ പമ്പയാറ്റില്‍ നിന്നും തലയോട്ടി കണ്ടെത്തി 
Kerala

ചൂണ്ടയില്‍ കുടുങ്ങിയത് ചാക്ക്; തുറന്നപ്പോള്‍ തലയോട്ടി; അന്വേഷണം

കല്ലിശ്ശേരി റെയില്‍വേ പാലത്തിനു താഴെ നിന്നാണ് ചാക്ക് ലഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചാക്കില്‍ കെട്ടിയ നിലയില്‍ പമ്പയാറ്റില്‍ നിന്നും തലയോട്ടി കണ്ടെത്തി. കല്ലിശ്ശേരി റെയില്‍വേ പാലത്തിനു താഴെ നിന്നാണ് ചാക്ക് ലഭിച്ചത്. ചൂണ്ടയിടാന്‍ എത്തിയവര്‍ക്ക് ചൂണ്ടയില്‍ കുടുങ്ങിയ നിലയില്‍ ചാക്ക് ലഭിക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ കരയ്‌ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഉള്ളില്‍ തലയോട്ടിയും തുണിക്കഷ്ണങ്ങളും കണ്ടത്. വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. അസ്ഥിക്കൊപ്പം പൂജാസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

Human skull found packed in a sack in the Pamba River.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്

Today's Rashi Phalam September 02|പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും, നിക്ഷേപ കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും

'ഇത് എന്റെ പുത്തന്‍ ക്രിസ്റ്റ്യന്‍ ഡിയോര്‍ ഗ്ലാസ്'; അപ്രതീക്ഷിത അതിഥിയായി വിജയ്; വയോധികയ്ക്ക് നല്‍കിയത് 'വിലയേറിയ സമ്മാനം'

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ !

ബംഗാളില്‍ സിപിഎം സ്വാധീനം വര്‍ധിപ്പിക്കുന്നു; നേതാക്കള്‍ റീല്‍സ് നിര്‍മാണ തിരക്കില്‍; വിമര്‍ശനവുമായി ബിജെപി എംഎല്‍എ