ബിലാല്‍ 
Kerala

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും: മുഖ്യസൂത്രധാരന്‍ ബിലാല്‍ അറസ്റ്റില്‍

അറസ്റ്റിലായ സിന്ധു(സ്‌റ്റോയ്‌സി)വിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. മാവേലിക്കര സ്വദേശി ബിലാല്‍ എന്നറിയപ്പെടുന്ന ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. മരട് പൊലീസാണ് ഇയാളെ പിടികൂടിയത്. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസില്‍ മൂന്നു സ്ത്രീകള്‍ അടക്കം നാലു പേരാണ് ഇതുവരെ അറസ്റ്റിലായത്.

മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്തെത്തിച്ച് പെണ്‍വാണിഭം നടത്തിയ കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ബിലാല്‍ എന്ന ശ്രീകുമാറെന്ന് പൊലീസ് സൂചിപ്പിച്ചു. യുവതികളെ വിദേശത്തേക്ക് കടത്തുന്നതില്‍ ബിലാല്‍ സുപ്രധാന പങ്കു വഹിച്ചിരുന്നു. ഇവിടുത്തെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഇയാളാണ്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

കേസില്‍ ആദ്യം അഞ്ചുപേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. അതില്‍ സിന്ധു, മഞ്ജിമ, അലീന എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ടുപേര്‍ വിദേശത്താണ്. ഇരകളെ വിസിറ്റിങ്ങ് വിസകളിലാണ് ദുബായില്‍ എത്തിച്ചിരുന്നത്. സെക്‌സ് റാക്കറ്റ് ഇടപാടില്‍ കൂടുതല്‍ പേര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചിട്ടുണ്ട്.

അറസ്റ്റിലായ സിന്ധു(സ്‌റ്റോയ്‌സി)വിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. കേരളത്തിൽനിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധുവാണ് ഇടപാടുകാർക്ക് അയച്ചുകൊടുത്തിരുന്നത്. ഇവരുമായി വിലപേശുന്നതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചു. ഇടപാടുകാരിൽ ചിലരിൽനിന്നുള്ള വാട്സാപ്പ് ചാറ്റുകളും പൊലീസ് ശേഖരിച്ചു.ദുബായിൽ ജോലി ലഭിക്കാൻ നാലു ലക്ഷം രൂപമുതലാണ്‌ സിന്ധുവും സംഘവും യുവതികളിൽനിന്ന്‌ വാങ്ങിയത്‌. തുക മുഴുവൻ വാങ്ങിയശേഷമാണ്‌ ഇവരെ വിദേശത്ത്‌ എത്തിച്ചത്‌.

Human trafficking and sex racket under the guise of modeling: Mastermind Bilal arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാര്‍ട്ടിയെ തെറ്റായി നയിച്ചവരാണ് വര്‍ഗവഞ്ചകര്‍, തന്റെ നിലപാട് ശരിയെന്ന് ജനങ്ങള്‍ അംഗീകരിച്ചു'

'മരിക്കാതെ വേറെ മാര്‍ഗമില്ല, നിങ്ങള്‍ സുഖമായി ജീവിക്കൂ'; സ്വര്‍ണാഭരണം തട്ടിയ കേസില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

'മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കണം'; മസ്‌കത്തില്‍ കര്‍ശന നിര്‍ദേശം, ലംഘിച്ചാല്‍ കനത്ത പിഴ

ഹാന്‍ഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ടു നീങ്ങി; തിരുവനന്തപുരത്ത് മൂന്ന് വയസുകാരി മരിച്ചു

യുഎഇയില്‍ പാസ്പോര്‍ട്ട്-കോണ്‍സുലര്‍ സേവനങ്ങള്‍ ഇനി എളുപ്പം; പുതിയ ബുക്കിങ് പോര്‍ട്ടല്‍ പ്രഖ്യാപിച്ചു