മുഹമ്മദ് ഷാൻ, ഭാര്യ ഹസീന 
Kerala

സ്കൂട്ടർ കണ്ടെയ്നർ ലോറിക്കടിയിലേക്കു മറിഞ്ഞ് യുവാവും ഭാര്യയും മരിച്ചു; അപകടം ക്വാറന്റീൻ കഴിഞ്ഞ് പുറത്തിറങ്ങിയ ദിവസം 

സൗദിയിൽ ജോലി ചെയ്തിരുന്ന ഷാൻ ഒരു ആഴ്ച മുൻപാണ് നാട്ടിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയന്ത്രണം വിട്ട സ്കൂട്ടർ കണ്ടെയ്നർ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികൾ മരിച്ചു. മൂത്തകുന്നം-കോട്ടപ്പുറം പാലത്തിൽ വച്ചാണ് അപകടം നടന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് ഷാൻ (34), ഭാര്യ ഹസീന (30) എന്നിവർ അപകടസ്ഥലത്തു തന്നെ മരിച്ചു.

കോഴിക്കോട്ടേക്കു പോകുകയായിരുന്ന കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. സൗദിയിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന മുഹമ്മദ് ഷാൻ ഒരു ആഴ്ച മുൻപാണ് നാട്ടിലെത്തിയത്. ക്വാറന്റീനിൽ കഴിഞ്ഞ് ഇന്നലെയാണു പുറത്തിറങ്ങിയത്. എറണാകുളം ലിസി ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു ഇവർ. 

നിയ ഫാത്തിമ, അമൽ ഫർഹാൻ എന്നിവരാണ് മക്കൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി സമരക്കടലാവും; ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഇന്ന്; പത്ത് ലക്ഷം പേര്‍ പങ്കെടുക്കും; വന്‍ പൊലീസ് സന്നാഹം

സ്‌കൂളിള്‍ വിനോദയാത്ര വിവാദം; ചട്ടങ്ങള്‍ പാലിച്ചില്ല, പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി

'അര്‍ണബി'ന്റെ ശേഷിപ്പ് ന്യൂനമര്‍ദമായി തുടരുന്നു; ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മുന്നറിയിപ്പ്

Today's Rashi Phalam November 01|തൊഴിൽരംഗത്ത് അപ്രതീക്ഷിത അവസരം, പുതിയ വരുമാനമാർഗം കണ്ടെത്തും

'മോദിയെയും അമിത് ഷായെയും നേരിടും, ആദ്യ ലക്ഷ്യം ഗ്യാനേഷ് കുമാര്‍'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി