Husband beats wife to death in Thiruvananthapuram 
Kerala

തിരുവനന്തപുരത്ത് യുവതിയെ മര്‍ദിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് രതീഷ് ആണ് യുവതിയെ ആക്രമിച്ചത്.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിദ്യയെ രതീഷ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് വിദ്യയെ മര്‍ദനമേറ്റ് അവശ നിലയിലായ സ്ഥിതിയില്‍ കണ്ടെത്തിയത്. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു.

രണ്ടാം ഭര്‍ത്താവാണ് രതീഷ്. ആദ്യ ബന്ധം പിരിഞ്ഞ ശേഷം രണ്ട് വര്‍ഷമായി വിദ്യ രതീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. വിദ്യയ്ക്ക് രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

A woman was murdered by her husband in Vilappilsala, Thiruvananthapuram. The incident took place in Chittilappara, Peyad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു

110ല്‍ നിന്ന് 40 ശതമാനമാകും, കാറുകളുടെ വില കുത്തനെ കുറയും?; ഇയു ഇറക്കുമതി തീരുവയില്‍ നാളെ തീരുമാനം

എസിയുടെ ഉപയോ​ഗം തലവേദനയ്ക്ക് കാരണമാകുമോ?

'ഞങ്ങള്‍ക്കെല്ലാം സന്തോഷം'; വിഎസിന്റെ പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ സ്വാഗതം ചെയ്ത് സിപിഎം

'സന്തോഷായില്ലേ...; അപ്പനെ ആദ്യമായിട്ടാ ഇങ്ങനെ ഒരുങ്ങി കാണുന്നത്'; അച്ഛനെ വേദിയിലേക്ക് ക്ഷണിച്ച് വേടന്‍

SCROLL FOR NEXT