ജയമോൾ 
Kerala

കഴുത്തിൽ ഷാൾ മുറുകി ശുചിമുറിയിൽ അവശയായ നിലയിൽ, യുവതി മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ 

ഭർതൃമാതാവും യുവതിയും തമ്മിൽ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തർക്കം നടന്നതായി പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ശുചിമുറിയിൽ അവശ നിലയിൽ കണ്ടെത്തിയ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം വിളക്കുടി സ്വദേശി ജോമോൻ മത്തായിയുടെ ഭാര്യ ജയമോൾ (32) ആണു മരിച്ചത്. കഴുത്തിൽ ഷാൾ മുറുകിയ നിലയിലാണ് ജയമോളെ ശുചിമുറിയിൽ കണ്ടത്. 

ജയമോളുടെ അച്ഛൻ ക്ലീറ്റസിന്റെ മൊഴിയെത്തുടർന്നാണു ഭർത്താവ് ജോമോനെ കസ്റ്റഡിയിലെടുത്തത്. റെയിൽവേയിൽ ട്രാക്ക് മെയ്ന്റെയ്നൻസ് ജോലിയാണ് ജോമോന്. ജോലിക്ക് പോയിരുന്ന ഇയാൾ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോൾ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോൾ മത്തായിയും തമ്മിൽ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തർക്കം നടന്നതായി പൊലീസ് പറഞ്ഞു. ഇതിനുശേഷം ജയമോൾ ശുചിമുറിയിൽ കയറി. കുറേസമയം കഴിഞ്ഞും പുറത്തിറങ്ങാഞ്ഞതിനാൽ മകൾ കതകു തള്ളിത്തുറന്നു നോക്കിയപ്പോൾ ജയമോൾ അവശനിലയിൽ കിടക്കുന്നതാണ് കണ്ടത്. പുനലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാര്‍; വകുപ്പുകള്‍ നാളെ

പോക്‌സോ കേസില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

വെള്ളാപ്പള്ളിയെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടും; പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണമെന്ന് എസ്എന്‍ഡിപി നേതാവ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച : എൻടിഎയിൽ വൻ അഴിച്ചു പണി, നാല് ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്ര സർക്കാർ

ഇനി മുതല്‍ അനുമതി നിര്‍ബന്ധം; വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

SCROLL FOR NEXT