വി കെ ഇബ്രാഹിംകുഞ്ഞ് 
Kerala

'മകനും തന്റെ പാതയില്‍'; അഡ്വ. വി ഇ ഗഫൂറിന് വോട്ട് അഭ്യര്‍ത്ഥിച്ച് ഇബ്രാഹിംകുഞ്ഞ് 

നിയമസഭ തെരഞ്ഞെടുപ്പില്‍ കളമശേരി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അഡ്വ. വി ഇ ഗഫൂറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് പിതാവും മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കളമശേരി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അഡ്വ. വി ഇ ഗഫൂറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് പിതാവും മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ്. ജനങ്ങള്‍ക്ക് വിധേയനായി പ്രവര്‍ത്തിച്ച തന്റെ പാത മകനും പിന്തുടരണമെന്ന് ഇബ്രാഹിംകുഞ്ഞ് അഭ്യര്‍ത്ഥിച്ചു. ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇബ്രാഹിം കുഞ്ഞ്.

മകന്‍ എന്ന നിലയിലല്ല വി ഇ ഗഫൂര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്. മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ് വി ഇ ഗഫൂര്‍. ഹൈക്കോടതിയിലെ അഭിഭാഷകനാണ്. കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റുള്ളവരെ പോലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് കരുതുന്ന മകന്‍ ജനങ്ങള്‍ക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു.

'ഞാന്‍ ഒരു തവണ മാത്രമേ ജനങ്ങളെ തേടി പോയിട്ടുള്ളു. പിന്നീട് ജനങ്ങള്‍ എന്നെ തേടി വരികയായിരുന്നു. അതുപോലെ ജനങ്ങളുടെ സേവകനായി മാറണം.ആ പാത മകനും പിന്തുടരണം'- മകന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും ഇബ്രാഹിംകുഞ്ഞ് അഭ്യര്‍ത്ഥിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT