മന്ത്രി സി പി ജോണ്‍ 
Kerala

കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ വാഹനങ്ങള്‍ വില്‍ക്കൂ: മന്ത്രി സിപി ജോണ്‍

സ്വകാര്യ ബസുകള്‍ക്ക് 'ഫ്‌ലെക്‌സിബിള്‍ ടൈമിംഗ്' ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും ഗതാഗതമന്ത്രി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി സിപി ജോണ്‍. കുട്ടികളെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കുട്ടികള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കുട്ടികള്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍, മാതാപിതാക്കള്‍ ആ വാഹനങ്ങള്‍ വിറ്റൊഴിവാക്കുകയാണ് വേണ്ടത്. മന്ത്രി സി പി ജോണ്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ കുട്ടികളെ മാത്രം പൂര്‍ണമായി കുറ്റപ്പെടുത്താനാകില്ല. അവരെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകളുടെ അമിത വേഗതയ്ക്ക് പ്രധാന കാരണം നിലവിലെ സമയക്രമമാണ്. സ്വകാര്യ ബസുകള്‍ക്ക് 'ഫ്‌ലെക്‌സിബിള്‍ ടൈമിംഗ്' ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സ്വകാര്യ ബസുകള്‍ക്ക് അനുവദിച്ചിരിക്കുന്നത് രണ്ടര മിനിറ്റ് മാത്രമാണ്. കൊച്ചി, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ സമയത്തിനുള്ളില്‍ ഇത്രയും ദൂരം സഞ്ചരിക്കുക അസാധ്യമാണ്. കനത്ത ഗതാഗതക്കുരുക്ക് സമയക്രമത്തെ താളംതെറ്റിക്കുന്നു. ഈ സാഹചര്യത്തില്‍, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം 'ഫ്‌ലെക്‌സിബിള്‍ ടൈമിംഗ്' നടപ്പിലാക്കുമെന്നും മന്ത്രി സി പി ജോണ്‍ പറഞ്ഞു.

'If children do not listen to instructions, the vehicles should simply be sold': Minister C P John

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം പൂർത്തിയാക്കും മുൻപ് ഇരുന്നു, മന്ത്രി കെ മുരളീധരന്റെ നടപടി വിവാദത്തിൽ

'എന്തിന്, എന്ത് കാര്യത്തിന്'! പന്ത് ചുരണ്ടല്‍ അന്വേഷിക്കില്ല

"അമ്പമ്പോ....!!!" ഒരു കോഴിമുട്ടയ്ക്ക് 10 രൂപയോ...? ചെറിയ ഉള്ളി 160, സവാള 60; പൊള്ളുന്ന വില

തമിഴ്നാട്ടിലെ ക്വാറി നിരോധനം നീളുന്നു; ഇടുക്കിയിലെ നിർമ്മാണമേഖല പ്രതിസന്ധിയിൽ

കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍: ഹര്‍ജിയില്‍ ഈ ആഴ്ച വാദം കേള്‍ക്കും