കെടി ജലീല്‍/ഫയല്‍ 
Kerala

'ഹമാസ് ഭീകരര്‍ എങ്കില്‍, ഇസ്രയേല്‍ കൊടും ഭീകരര്‍'; കെകെ ശൈലജയ്ക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി കെടി ജലീല്‍

ഹമാസ് ഭീകരര്‍ ആണെങ്കില്‍ ഇസ്രയേല്‍ കൊടും ഭീകരര്‍ ആണെന്ന് കെടി ജലീല്‍ എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

മാസ് ഭീകരര്‍ ആണെങ്കില്‍ ഇസ്രയേല്‍ കൊടും ഭീകരര്‍ ആണെന്ന് കെടി ജലീല്‍ എംഎല്‍എ. ഹിറ്റ്‌ലര്‍ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രയേല്‍ പലസ്തീനികളോട് കാണിക്കുന്നത് എന്ന് ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

കഴിഞ്ഞ ദിവസം, ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണം ആണെന്ന് വിശേഷിപ്പിച്ച് മുന്‍ മന്ത്രി കെകെ ശൈലജ രംഗത്തുവന്നിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയാണ് ജലീലിന്റേത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നിരിക്കുന്നത്. 

'അധികാര ഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങള്‍. നിഷ്‌കളങ്കരായ അനേകം മനുഷ്യര്‍ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മനഃസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും. അതോടൊപ്പം 1948 മുതല്‍ പലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാര്‍ ഇസ്രയേലും അവര്‍ക്ക് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്‍ഥ്യം മറച്ചുവെക്കാന്‍ കഴിയില്ല.മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളില്‍ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീര്‍പ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടിചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം' കെ കെ ശൈലജ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.കെകെ ശൈലജയുടെ പോസ്റ്റിന് താഴെ, ഹമാസ് ഇസ്രയേല്‍ അനൂകുലികള്‍ തമ്മില്‍ പോര് നടന്നിരുന്നു.
 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT