ഫയല്‍ ചിത്രം 
Kerala

ഗുഡ് ബൈ ജൂലിയ ഉദ്ഘാടന ചിത്രം; 28-മത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കം

ഇന്ന് മുതൽ ഈ മാസം 15 വരെയാണ് മേള നടക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 28-മത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മേള ഉദ്ഘാടനം ചെയ്യും. നടൻ നാനാ പടേക്കർ ആണ് മുഖ്യാതിഥി. മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ 'ഗുഡ് ബൈ ജൂലിയയാണ് ഇത്തവണത്തെ' ഉദ്ഘാടന ചിത്രം. ഇന്ന് മുതൽ ഈ മാസം 15 വരെ നടക്കുന്ന മേളയിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 175 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

കെനിയൻ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡും ഉദ്ഘാടന വേദിയിൽ വച്ച് സമ്മാനിക്കും. യുദ്ധ വിരുദ്ധ സന്ദേശം നൽകാനാകണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ മേള ഒരുക്കിയിരിക്കുന്നത്. പലസ്തീന് ഐക്യദാർഢ്യവുമായി ഏഴ് അധിനിവേശവിരുദ്ധ സിനിമകളും പ്രദർശിപ്പിക്കും.  

14 ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മത്സര വിഭാഗത്തിൽ ഏക മലയാള ചിത്രം തടവും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയിൽ ഒന്നാണ്. പോർച്ചുഗീസ് സംവിധായിക റീത്ത അസെവെദോ ഗോമസ് ചെയർപേഴ്സണായ ജൂറിയാണ് അന്താരാഷ്ട്ര മൽസരവിഭാഗത്തിലെ മികച്ച സിനിമകൾ തെരഞ്ഞെടുക്കുന്നത്. 12,000 ഡെലിഗേറ്റുകളാണ് ഇത്തവണ മേളയിൽ എത്തുന്നത്. നൂറുകണക്കിന് ചലച്ചിത്ര പ്രവർത്തകരും ഭാഗമാകും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

ചെയ്യാത്ത കുറ്റത്തിന് 43 വര്‍ഷം ജയിലില്‍; സുബ്രഹ്മണ്യം വേദത്തിനെ ഇന്ത്യയിലേയ്ക്ക് നാടുകടത്തില്ല

ഇന്ത്യയ്ക്ക് ലോകകപ്പ് നേട്ടം; പാകിസ്ഥാന്‍ അവസാന സ്ഥാനത്ത്, മോശം പ്രകടനത്തില്‍ പരിശീലകനെ പുറത്താക്കി പിസിബി

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

SCROLL FOR NEXT