തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍നിന്ന് 70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് (അഡ്മിന്‍) മൂന്ന് വര്‍ഷം കഠിന തടവും 71 ലക്ഷം രൂപ പിഴയും. ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ബി. സൗരഭനെയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി കെ.എസ്. രാജീവ് ശിക്ഷിച്ചത്.
സ്വത്ത് സമ്പാദനത്തില്‍ ഭര്‍ത്താവിനെ സഹായിച്ചെന്ന കുറ്റം ആരോപിക്കപ്പെട്ട ഭാര്യ സുരേഖയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികതടവ് അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു.
കൂടാതെ 71 ലക്ഷം രൂപക്ക് തുല്യമായ ഫിക്‌സഡ് ഡെപ്പോസിറ്റുണ്ടെങ്കില്‍ അത് കണ്ടുകെട്ടാനും ഉത്തരവുണ്ട്. പിഴ അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കോടതിയില്‍ സമര്‍പ്പിച്ച സ്ഥിരനിക്ഷേപ രശീതുകള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുമെന്ന് കോടതി അറിയിച്ചു. 2014 ലാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates