ഫയല്‍ ചിത്രം 
Kerala

നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിക്ക് പൈനാപ്പിള്‍ ചിഹ്നം

നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി പൈനാപ്പിള്‍ ചിഹ്നത്തില്‍ മത്സരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി പൈനാപ്പിള്‍ ചിഹ്നത്തില്‍ മത്സരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വന്റി ട്വന്റിക്ക് പൈനാപ്പിള്‍ ചിഹ്നം അനുവദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തിലാണ് ട്വന്റി ട്വന്റി മത്സരിച്ചത്. 

എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ നീക്കം.കുന്നത്തുനാട് ഉള്‍പ്പെടെ ആറിടങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാനാണ് ട്വന്റി ട്വന്റി ഉദ്ദേശിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ടതില്ല എന്നാണ് പാര്‍ട്ടിയുടെ നിലപാട്.

കുന്നത്തുനാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നാണ് ട്വന്റി ട്വന്റിയുടെ കണക്കുകൂട്ടല്‍. മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ടാണ് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് എന്നി പഞ്ചായത്തുകളിലാണ് ഭരണം പിടിച്ചത്. കിഴക്കമ്പലത്ത് തുടര്‍ഭരണമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: ലക്ഷ്യം പുതുയുഗ കേരളമെന്ന് വി ഡി സതീശന്‍, മിഷന്‍ സമുദ്ര പദ്ധതിക്ക് 400 കോടി

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും, ലോക മാരിടൈം ഭൂപടത്തില്‍ വന്‍ശക്തിയാക്കും; മിഷന്‍ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

'എനിക്ക് വളരെ ചീപ്പ് ആയി തോന്നുന്നു'; ആ സീനിൽ മഴ നനയാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ബിജുവേട്ടൻ പറഞ്ഞതിങ്ങനെയാണ്

മെസി പൊട്ടിക്കരഞ്ഞത് അച്ഛന്റെ ആരോ​ഗ്യ സ്ഥിതി ഓർത്ത്...

'മമ്മൂട്ടി എവിടെ ?' കമന്റുകൾക്ക് മറുപടിയുമായി സംവിധായകൻ; 'ഓം' ടൈറ്റിൽ ടീസറിൽ സർപ്രൈസുമായി ധനുഷ്

SCROLL FOR NEXT