കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ശുദ്ധ മനസിന്റെ ഉടമയെന്ന് നിയമസഭാ സപീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പിണറായി വിജയന്‍ കര്‍ക്കശ്യവും ലക്ഷ്യബോധവും ഉള്ളയാളാണ്. ഒരു ലക്ഷ്യം മനസില്‍ കണ്ടാല്‍ അതില്‍ എത്തിക്കുന്നതിനുവേണ്ടി ശ്രമിക്കും.
'വിദ്യാര്‍ഥി നേതാവായി വന്ന് പാര്‍ട്ടിയുടെ സമുന്നത നേതാവായ ആളാണ് പിണറായി, ആ കാര്‍ക്കശ്യം അദ്ദേഹം പാര്‍ട്ടിക്കകത്തും സൂഹത്തിന് മുന്നിലും പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ എനിക്കറിയാവുന്ന പിണറായി വിജയന്‍ ഒരു ശുദ്ധ മനസിന്റെ ഉടമയാണെന്നും' ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തിരുവഞ്ചൂര്‍ പറഞ്ഞു.
കേരളം കണ്ട മൂന്ന് മുഖ്യമന്ത്രിമാരില്‍ ഏറ്റവും ശുദ്ധനായ മുഖ്യമന്ത്രി ഇകെ നായനാരാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇകെ നായനാര്‍ ശുദ്ധനായ ഒരു കാരണവരെ പോലെയുള്ള മുഖ്യമന്ത്രി ആയിരുന്നു. തമാശ രൂപേണ കാര്യങ്ങള്‍ പറയുന്ന മുഖ്യമന്ത്രിയായിരുന്നു. നായനാരോട് പ്രതിപക്ഷ കക്ഷി എന്താഡോയെന്ന് ചോദിച്ചാല്‍ തമാശ രൂപേണയുള്ള പെരുമാറ്റമാണ് ഉണ്ടാകാറ് താനുള്‍പ്പെടെയുള്ളവര്‍ക്ക് അത് അനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് ശൈയിലുള്ള പ്രവർത്തനമാണ് അദ്ദേഹം നടത്തിയിരുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം വി എസ് അച്യുതാനന്ദന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്, അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും തന്നെ ഗൗരവത്തോടെയുള്ളതാണ്. ആ സമീപനത്തിലാണ് അദ്ദേഹം ആളുകളോട് ഇടപപ്പെട്ടിരുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മൂന്ന് മുഖ്യമന്ത്രിമാരും വ്യത്യസ്തമായ ശൈലിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates