Inspection of food and beverage distribution shops 
Kerala

ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന; 75 കടകള്‍ക്ക് നോട്ടീസ്, മൂന്നെണ്ണം പൂട്ടാന്‍ നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കണ്ണൂര്‍: ജില്ലാ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രത പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 105 സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍, തട്ടുകടകള്‍, കരിമ്പിന്‍ ജ്യൂസ് കടകള്‍ ഉള്‍പ്പെടെ 1092 സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയിതതിനും ശുചിത്വ കുറവ്, ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ്, ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് എന്നിവ ഇല്ലാത്തതുമായ 75 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗല്‍ നോട്ടീസ് നല്‍കി. ഹോട്ടല്‍, ബേക്കറി, ജ്യൂസ്‌കട, തട്ടുകടകള്‍ ഉള്‍പ്പെടെ മൂന്ന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു.

പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിക്കാത്ത 121കടകളില്‍ നിന്ന് 10,600 രൂപ പുകവലി നിയമ പ്രകാരം പിഴ ഈടാക്കി. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കര്‍ശന മാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. കെ സി സച്ചിന്‍ അറിയിച്ചു.

Inspection of food and beverage distribution shops; 75 shops served notices, three ordered to close

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാറേ എന്നല്ലേ വിളിപ്പിച്ചിരുന്നത്?; പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടിയിട്ട് പുറത്തുപോയി';ജി സുധാകരനും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

'മരിക്കുകയാണെങ്കില്‍ മാതാപിതാക്കളുടെ ചോര വീണ മണ്ണില്‍ വേണം, പോയേ തീരൂ'; ബംഗ്ലാദേശിലേയ്ക്ക് മടങ്ങണമെന്ന് ഷെയ്ഖ് ഹസീന

കൈമുട്ട് മുതൽ കൈക്കുഴ വരെ വ്യാപിക്കുന്ന വേദന, ടെന്നീസ് എൽബോ എങ്ങനെ തിരിച്ചറിയാം

'എ' സർട്ടിഫിക്കറ്റ്, ടിവികെ പരാമർശങ്ങൾ നീക്കി; മതപരമായ പദങ്ങൾ മ്യൂട്ട് ചെയ്യാനും നിർദേശം, 'ജന നായകൻ' വരുന്നത് 12 കട്ടുകളോടെ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 60 lottery result