ഇഎന്‍ ഷീജ, മനോജ് മണിയൂര്‍, വി രാമന്‍കുട്ടി 
Kerala

ഇഎന്‍ ഷീജയ്ക്കും മനോജ് മണിയൂരിനും ഡോ. വി രാമന്‍കുട്ടിക്കും ബാലസാഹിത്യ പുരസ്‌കാരം

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകള്‍ നല്‍കുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്.  

കഥ/നോവല്‍ വിഭാഗത്തില്‍ ഇ എന്‍ ഷീജ (അമ്മമണമുള്ള കനിവുകള്‍), കവിത വിഭാഗത്തില്‍ മനോജ് മണിയൂര്‍ (ചിമ്മിനിവെട്ടം),
വൈജ്ഞാനിക വിഭാഗത്തില്‍ ഡോ. വി രാമന്‍കുട്ടി (എപ്പിഡെമിയോളജി  രോഗവ്യാപനത്തിന്റെ ശാസ്ത്രം) എന്നിവര്‍ക്കാണ് പുരസ്‌കാരം.

ശാസ്ത്ര വിഭാഗത്തില്‍ ഡോ. മുഹമ്മദ് ജാഫര്‍ പാലോട്, ജനു (കൊറോണക്കാലത്ത് ഒരു വവ്വാല്‍), ജീവചരിത്രം/ആത്മകഥ വിഭാഗത്തില്‍ സുധീര്‍ പൂച്ചാലി (മാര്‍ക്കോണി), വിവര്‍ത്തനം/പുനരാഖ്യാനം വിഭാഗത്തില്‍ ഡോ. അനില്‍കുമാര്‍ വടവാതൂര്‍ (ഓസിലെ മഹാമാന്ത്രികന്‍),
ചിത്രീകരണ വിഭാഗത്തില്‍  സുധീര്‍ പി വൈ (ഖസാക്കിലെ തുമ്പികള്‍), നാടക വിഭാഗത്തില്‍ ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ (കായലമ്മ) എന്നിവരാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്.

പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന തീയതി പിന്നീട് അറിയിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

'സൂപ്പർ ക്ലീനർ'! ബേക്കിങ് സോഡ ഉപയോ​ഗിച്ച് വീട് വൃത്തിയാക്കാം

87 പന്തിൽ 103 റൺസ്, വൈഭവിന്റെ അനിയനും സൂപ്പറാ! തൂക്കിയത് 20 ഫോറും ഒരു സിക്സും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 757 lottery result

2030ല്‍ വീണ്ടും കോവിഡ് മഹാമാരി? 'ബാബ വാംഗ'യുടെ പ്രവചനം ചര്‍ച്ചയാകുന്നു

SCROLL FOR NEXT