International Space Station 
Kerala

കേരളത്തിലെ ആകാശത്ത് ഇന്ന് 'ബഹിരാകാശ നിലയം' കാണാം!

വൈകീട്ട് 7.40 മുതല്‍ 7.55 വരെയുള്ള സമയത്താണ് ഈ ആകാശക്കാഴ്ചയ്ക്കു സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കാശക്കാഴ്ചകളില്‍ കമ്പക്കാരായ മലയാളികള്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) നഗ്നനേത്രം കൊണ്ടുകാണാന്‍ അവസരം. വെള്ളിയാഴ്ച കേരളത്തിലെ ആകാശത്ത് നിലയം ദൃശ്യമാകാന്‍ സാധ്യതയുണ്ട്. തെളിഞ്ഞ ആകാശമാണെങ്കില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാനാകും. വൈകീട്ട് 7.40 മുതല്‍ 7.55 വരെയുള്ള സമയത്താണ് ഈ ആകാശക്കാഴ്ചയ്ക്കു സാധ്യത.

മിന്നിമറയാത്ത വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന, തെക്കു- പടിഞ്ഞാറന്‍ ആകാശത്തു നിന്നു വടക്കു- കിഴക്കോട്ടു നീങ്ങുന്ന തരത്തിലുള്ള പ്രകാശബിന്ദുവാണ് തിരിച്ചറിയാനുള്ള പ്രധാന സൂചന.

നിലയം കേരളത്തിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ മലയാളിയായ ആദ്യ ബഹിരാകാശ സഞ്ചാരി അനില്‍ മേനോന്‍ അതിലുണ്ടെന്നതാണ് അഭിമാനം. നാസാശാസ്ത്രജ്ഞനായ അനില്‍ ഉള്‍പ്പെടെ ഏഴ് സഞ്ചാരികളാണ് ഇപ്പോള്‍ നിലയത്തിലുള്ളത്.

ഭൂമിയില്‍ നിന്നു 400 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് നിലയത്തിന്റെ സഞ്ചാരം. ഒരു ദിവസം ഏകദേശം 16 തവണ നിലയം ഭൂമിയെ വലംവയ്ക്കുന്നു. 90 മിനിറ്റാണ് പരിക്രമണ സമയം.

International Space Station may be visible in Kerala's sky today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിസാറ്റ്–1എയുമായി കുതിച്ചുയർന്ന് ജിഎസ്എൽവി–എഫ്17; വിക്ഷേപണം വിജയം

കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കുറയുന്നു; അതിമനോഹരം ചിത്രീകരണം പൂര്‍ത്തിയായി

ജിഎസ്എൽവി–എഫ്17 വിക്ഷേപണം വിജയം, മന്ത്രിസഭയ്ക്ക് ഇന്നും നാളെയും ക്ലാസ്, ഹോങ്കോങിനെ തകർത്ത് ഇന്ത്യ സെമിയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

8 സിക്സ്, 10 ഫോർ; 62 പന്തിൽ 118 റൺസ് അടിച്ചുകൂട്ടി വിഷ്ണു വിനോദ്

വഴങ്ങിയത് വെറും 13 റൺസ്, വീഴ്ത്തിയത് 5 വിക്കറ്റുകൾ! ബാറ്റർമാരെ വട്ടം കറക്കി വിഘ്നേഷ് പുത്തൂർ