പ്രതീകാത്മക ചിത്രം 
Kerala

അനൂപ് മേനോനെന്ന് പരിചയപ്പെടുത്തി, മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; പരാതിയുമായി വീട്ടമ്മ

മോഷ്ടിച്ച സിമ്മിൽ നിന്നാണു വിളി വന്നതെന്നും ഫോൺ ഇപ്പോൾ ഓഫ് ചെയ്തിരിക്കുകയാണെന്നും പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം; മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി വീട്ടമ്മയുടെ പരാതി. കോട്ടയം മേലുകാവ് സ്വദേശിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആൽബത്തിന് ആവശ്യമായ ജോലികൾ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടിയുടെ ഫോണിലേക്ക് വിളിക്കുന്നത്. മോഷ്ടിച്ച സിമ്മിൽ നിന്നാണു വിളി വന്നതെന്നും ഫോൺ ഇപ്പോൾ ഓഫ് ചെയ്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

വിളിച്ച് ആൽബത്തിന് ആവശ്യമായ ജോലികൾ  ഫോൺ വിളിക്കുന്നത്. ഇയാൾ പിന്നീട്  അമ്മയെയും മകളെയും തുടർച്ചയായി വിളിച്ചിരുന്നു. തുടർന്ന്, ആൽബത്തിന്റെ ജോലിക്കു താൽപര്യമില്ലെന്ന് അറിയിച്ചു. ഇതോടെ മകളെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു.

ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്. ആറന്മുള സ്വദേശിയുടെ മോഷ്ടിച്ച സിം കാർഡിൽ നിന്നാണു വിളിക്കുന്നതെന്നും ഇതേ നമ്പറിൽ നിന്നു സമാനമായ പരാതി പല സ്റ്റേഷനിലും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായതായി മേലുകാവ് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT