പിണറായി വിജയന്‍ 
Kerala

ലിഫ്റ്റ് നല്‍കിയതെന്ന മൊഴി കള്ളം; പിണറായിയുടെ ഔദ്യോഗിക വാഹനം സസ്‌പെന്‍ഷനിലുള്ള ഗണ്‍മാന്‍മാര്‍ ഉപയോഗിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വാഹനം പുറപ്പെടുന്ന സമയത്ത് സസ്‌പെന്‍ഷനിലുള്ള അനിലും സന്ദീപും തിരുവനന്തപുരത്തുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം ഗണ്‍മാന്‍മാര്‍ ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കൊച്ചിയില്‍ നിന്നും മടങ്ങി വരുമ്പോള്‍ ഇവര്‍ക്ക് ലിഫ്റ്റ് നല്‍കിയതാണെന്ന ഡ്രൈവര്‍ ഷിനോജിന്റെ വാദം തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് അന്വേഷണസംഘം ഇന്റലിജന്‍സ് എഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി.

വാഹനം പുറപ്പെടുന്ന സമയത്ത് രക്ഷാപ്രവര്‍ത്തനക്കേസില്‍ സസ്‌പെന്‍ഷനിലുള്ള അനിലും സന്ദീപും തിരുവനന്തപുരത്തുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ കാര്‍ എത്തിയപ്പോള്‍ ഇവര്‍ രണ്ടുപേരുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കൊച്ചിയിലാണ്. കൊച്ചിയില്‍ നിന്നും മടങ്ങി വരുമ്പോള്‍ ഇവര്‍ വാഹനത്തിലുണ്ടെന്നും അന്വേഷണ സംഘം സൂചിപ്പിക്കുന്നു.

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ വഴിയില്‍ വെച്ച് ഇരുവര്‍ക്കും ലിഫ്റ്റ് കൊടുത്തതാണെന്നാണ് ഡ്രൈവര്‍ ഷിനോജ് നേരത്തെ മൊഴി നല്‍കിയിരുന്നത്. വ്യാജ മൊഴി നല്‍കുകയും ഔദ്യോഗിക വാഹനം വിട്ടുനല്‍കുകയും ചെയ്ത ഡ്രൈവര്‍ ഷിനോജിനെതിരെ നടപടി സ്വീകരിക്കാന്‍ അന്വേഷണസംഘം ശിപാര്‍ശ ചെയ്തിട്ടുണ്ട്.

പിണറായി വിജയന്റെ എറണാകുളത്തെ പരിപാടിക്കായി കൊണ്ടുപോയതായിരുന്നു ഔദ്യോഗിക കാര്‍. പിണറായി വിജയന്‍ ട്രെയിനിലാണ് പോയത്. എന്നാല്‍ പരിപാടി അവസാന നിമിഷം റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് വാഹനം തിരുവനന്തപുരത്തേക്ക് തിരികെ കൊണ്ടുവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തന കേസില്‍ ജൂണ്‍ മുതല്‍ അനില്‍കുമാര്‍ സസ്‌പെന്‍ഷനിലാണ്.

അനിലും സന്ദീപും സസ്‌പെന്‍ഷന്‍ കാലയളവില്‍ നേരത്തെയും ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ സുരക്ഷയ്ക്കായി അനുവദിച്ച ഔദ്യോഗിക എസ്‌കോര്‍ട്ട് ഇന്നോവ കാറുമായി അനില്‍കുമാര്‍ അടക്കമുള്ളവര്‍ പത്തനാപുരം, ഏനാത്ത് ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Investigation report says that Pinarayi’s official vehicle was used by gunmen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്: 5 മന്ത്രിമാര്‍ക്ക് അനുമതി, പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നു കാറുകള്‍

​മാനസിക പരിവർത്തനം സംഭവിക്കുന്ന തടവുകാരെ പുനരധിവസിപ്പിക്കണം: സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദേശം

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത, ഗൗരവമുള്ള കേസിൽ ഭായ്-ഭായ് കളിച്ചിട്ട് കാര്യമില്ല: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കണ്ണൂർ നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ഗതാഗത നിയന്ത്രണം

കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില