പിടിയിലായ എബിൻ പോൾ 
Kerala

സിനഗോഗ് തീയിട്ടതിന് പിന്നിൽ ബിഷ്ണോയ് സംഘം?; എബിന് നിർദേശം നൽകിയ 'ബോസ്' ആര്?

എബിന് അക്രമം നടത്താൻ നിർദേശം ലഭിച്ച ടെല​ഗ്രാം ​ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസിലെ പ്രതി എബിന്‍ പോളിന് കുപ്രസിദ്ധ ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് സംശയം. ടെലഗ്രാമിലെ ബിഷ്ണോയ് അനുകൂല ഗ്രൂപ്പുകളിൽ പ്രതി സജീവമായി ഇടപെട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. എബിന് അക്രമം നടത്താൻ നിർദേശം ലഭിച്ച ടെല​ഗ്രാം ​ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

എബിന്റെ ഫോൺ സെർച്ച് ഹിസ്റ്ററിയിൽ ലോറൻസ് ബിഷ്ണോയിയെക്കുറിച്ചും തെരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ടെല​ഗ്രാം ഗ്രൂപ്പിലെ 'ബോസ്' എന്ന ഐഡിയിൽ നിന്നുള്ള നിർദേശ തുടർന്നാണ് സിനഗോഗിന് മുന്നിൽ തീയിട്ടതെന്നാണ് എബിൻ പോൾ പൊലീസിനോട് വെളിപ്പെടുത്തിയത്. ഈ ബോസ് ആരാണെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ. അക്രമ സംഭവത്തിന് പിന്നിൽ ഗുണ്ടാ-തീവ്രവാദ ശൃംഖലകളുടെ പങ്കുണ്ടോയെന്ന സാധ്യത കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.

ഞായറാഴ്ച എബിൻ പോളിനെ ജൂതപ്പള്ളി പരിസരം, ലൈറ്ററും പടക്കവും വാങ്ങിയ തൃപ്പൂണിത്തുറയിലെ കട, പെട്രോൾ വാങ്ങിയ പുത്തൻകുരിശിലെ പമ്പ് എന്നിവിടങ്ങളിലെത്തിട്ട് തെളിവെടുപ്പ് നടത്തിയിരുന്നു. സിനഗോഗിന് മുന്നിലെ ഹോർട്ടിക്കൾച്ചർ നഴ്‌സറിയിലും തെളിവെടുത്തു. ജൂതപ്പള്ളിക്കുമുൻപിലെ ബാനറുകളും ഫ്‌ലക്‌സുകളുമുൾപ്പെടെ തീയിട്ടതെങ്ങനെയെന്ന് എബിൻ വിശദീകരിച്ചു. എബിന്റെ പക്കൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധന തുടരുകയാണ്.

Is the Bishnoi gang behind the arson at the synagogue?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കും

2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; സമ്പൂര്‍ണ പട്ടിക അറിയാം

വഖഫ് ബോർഡ് അവഗണന: കാന്തപുരം വിഭാഗം കടുത്ത അതൃപ്തിയിൽ; ലീഗ് വിളിച്ച യോഗം ബഹിഷ്കരിച്ചു

മദ്യപിച്ച് തർക്കം; പിരായിരിയില്‍ 42കാരന്‍ സഹോദരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കാലിക്കറ്റ് സർവകലാശാല അക്കാദമിക് സമിതി നിയമനങ്ങളിൽ സംഘപരിവാർ സ്വാധീനം; യുഡിഎഫ് മൗനത്തിനെതിരെ എസ്എഫ്ഐയും ഫ്രറ്റേണിറ്റിയും