kerala rain 
Kerala

ഇന്നും കനത്ത മഴ, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. രണ്ടു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശമുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് (12/06/2026) രാത്രി 11.30 വരെ 1.3 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

നാളെ പുലര്‍ച്ചെ 05.30 വരെ 0.9 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

Isolated heavy rains will continue in the state today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി, ദിനേന്ദ്ര കശ്യപ് ഇന്റലിജൻസ് മേധാവി

Today's Rashi Phalam June 12 |ധനപരമായ സ്ഥിതി മെച്ചപ്പെടും; ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കും

'ദൈവത്തിന്റ ​ഗോളും നൂറ്റാണ്ടിന്റെ ​ഗോളും' പിറന്ന മണ്ണ്, മറഡോണയുടെ ഫുട്ബോൾ 'കത്തീഡ്രൽ'; ലോകകപ്പിലെ ഉദ്ഘാടന വേദി വെറുമൊരു സ്റ്റേഡിയമല്ല!

'കാപ്ച' കണ്ട് മടുത്തോ?; ഇനി റിസര്‍വേഷന്‍ ഞൊടിയിടയില്‍; ജൂലൈ പതിനഞ്ചിനകം ഐആര്‍സിടിയുടെ പുതിയ വെബ്‌സൈറ്റ്

SCROLL FOR NEXT