Kerala-Gulf flight services; കണ്ണൂരില്‍ നിന്നുള്ള ആറ് സര്‍വീസുകള്‍ റദ്ദാക്കി പ്രതീകാത്മക ചിത്രം
Kerala

കണ്ണൂരില്‍ നിന്നുള്ള ആറ് സര്‍വീസുകള്‍ റദ്ദാക്കി; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

കൊച്ചി. കരിപ്പൂര്‍, തിരുവന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ലക്ഷ്മി ആതിര

കണ്ണൂര്‍: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം കാരണം ദുബായ് വ്യോമപാത അടച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആറ് സര്‍വീസുകള്‍ റദ്ദാക്കി (Kerala-Gulf flight services). കൊച്ചി. കരിപ്പൂര്‍, തിരുവന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച അബുദാബിക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള രണ്ട് വിമാനങ്ങളും ഷാര്‍ജയ്ക്കും കോഴിക്കോടും ഇടയിലുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കിയിരുന്നു. ബുധനാഴ്ച കണ്ണൂരില്‍ നിന്നുള്ള ആറ് വിമാനങ്ങളാണ് റദ്ദാക്കിയത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള നാല് സര്‍വീസുകള്‍ വീതം റദ്ദാക്കി.

നിരവധി വിമാനങ്ങളും വൈകി. ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ ടിക്കറ്റുനിരക്കുകളിലും വര്‍ധനയുണ്ടായി.

കെഎംസിസി, കേരള പ്രവാസി സംഘം എന്നിവയുള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ടിക്കറ്റ് നിരക്കുകളിലെ കുത്തനെയുള്ള വര്‍ദ്ധനവില്‍ ആശങ്ക പ്രകടിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് അമിതമായ നിരക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് അവര്‍ പറഞ്ഞു. കേരളത്തിനും ജിസിസി രാജ്യങ്ങള്‍ക്കും ഇടയില്‍, പ്രത്യേകിച്ച് ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള നിരവധി വിമാനങ്ങള്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ റദ്ദാക്കുകയാണ്. ഏറ്റവും കൂടുതല്‍ ബാധിച്ചത് കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളാണ്. ഈ റദ്ദാക്കലുകള്‍ കാരണം നിരവധി മലയാളികള്‍ ഗള്‍ഫിലും സംസ്ഥാനത്തും കുടുങ്ങി. യാതൊരു അറിയിപ്പുമില്ലാതെയാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് കെഎംസിസി സംസ്ഥാന കമ്മിറ്റി അംഗം സൈനുദ്ദീന്‍ ചേലേരി പറഞ്ഞു.

ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നു

നേരത്തെ 1,000 മുതല്‍ 12,000 രൂപ വരെ വിലയുണ്ടായിരുന്ന അബുദാബി-കണ്ണൂര്‍ ടിക്കറ്റ് ഇപ്പോള്‍ 34,321 രൂപയായി ഉയര്‍ന്നു, ജൂലൈയോടെ 47,625 മുതല്‍ 55,171 രൂപ വരെയാകും. ദുബായ്-കണ്ണൂര്‍ നിരക്ക് 29,402 രൂപയായി ഉയര്‍ന്നു, ജൂണ്‍ അവസാന വാരത്തോടെ 38,772 രൂപയിലും ജൂലൈയില്‍ ഇത് 62,000 രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച 33,736 രൂപയായിരുന്ന ദുബായ്-കൊച്ചി നിരക്ക് ജൂലൈ അവസാനത്തോടെ 46,152 രൂപയില്‍ നിന്ന് 53,414 രൂപയായി ഉയരുമെന്ന് കരുതുന്നു. സൗദി അറേബ്യ ഉള്‍പ്പടെയുള്ള മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കും ഉയര്‍ന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

SCROLL FOR NEXT