ഇന്‍സാറ്റ് 3 ഡിഎസ്  എക്‌സ്‌
Kerala

ഐഎസ്ആര്‍ഒയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപണം ഇന്ന്

കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇന്‍സാറ്റ് 3ഡിഎസ് നല്‍കുന്ന വിവരങ്ങളിലൂടെ സാധിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി ഐഎസ്ആര്‍ഒ നിര്‍മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ് 3ഡി എസ് ഇന്ന് വിക്ഷേപിക്കും. ജിഎസ്എല്‍വി എഫ്-14 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകീട്ട് 5.35-നാണ് വിക്ഷേപണം നടക്കുക.

കാലാവസ്ഥ പ്രവചനത്തിനും, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഉപഗ്രഹം മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇന്‍സാറ്റ് 3ഡിഎസ് നല്‍കുന്ന വിവരങ്ങളിലൂടെ സാധിക്കും. ജിഎസ്എല്‍വിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാലാവസ്ഥാനിരീക്ഷണം, വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇന്ത്യ വികസിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് (ഇന്‍സാറ്റ്) ശ്രേണിയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് ഇന്‍സാറ്റ് 3 ഡിഎസ് ഭൗമശാസ്ത്ര മന്ത്രാലയത്തിനുവേണ്ടി നിര്‍മിച്ച ഇന്‍സാറ്റ് 3 ഡിഎസ് ഇപ്പോള്‍ ഭ്രമണപഥത്തിലുള്ള ഇന്‍സാറ്റ് 3 ഡി, 3 ഡിആര്‍ എന്നീ ഉപഗ്രങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഏറ്റെടുക്കുക. 1982-ല്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 1 എ ആയിരുന്നു ഈ ശ്രേണിയിലെ ആദ്യത്തേതെങ്കിലും അത് വിജയിച്ചില്ല. എന്നാല്‍, ഇന്‍സാറ്റ് 1 ബി പത്തുവര്‍ഷക്കാലം വിജയകരമായി പ്രവര്‍ത്തിച്ചു. ഈ ശ്രേണിയിലെ അവസാന ഉപഗ്രഹം ഇന്‍സാറ്റ് 3 ഡിആര്‍ 2016 സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ