കണ്ണൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായം നല്‍കിയശേഷം അതിന്റെ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതു വ്യക്തികളുടെ സ്വകാര്യതയുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍.
വിഷയം മൂന്നാഴ്ചയ്ക്കുള്ളില്‍ പരിശോധിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളും വ്യക്തമാക്കി ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥിന്റെ നിര്‍ദേശം.
ഓഗസ്റ്റ് 18ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. സഹായം സ്വീകരിക്കുന്നവരുടെ ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുന്നതായി സഹീര്‍ ചാലില്‍
നല്‍കിയ പരാതിയിലാണു നടപടി. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭയം കാരണം, സഹായം ആവശ്യമുള്ളവര്‍പോലും അതുസ്വീകരിക്കാന്‍ മടിക്കുന്നെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates