ബിനോയ് വിശ്വം  എക്സ്പ്രസ് ഫയല്‍
Kerala

'അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാതെ തൃശൂര്‍പ്പെരുമയെക്കുറിച്ച് പറയാനാകില്ല', എം എ ബേബിയെ ഓര്‍മ്മിപ്പിച്ച് ബിനോയ് വിശ്വം

സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആയിരുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേരള വികസന ശില്‍പ്പി സി അച്യുതമേനോന്റെ നാമം പരാമര്‍ശിക്കാതെ എങ്ങനെയാണ് തൃശൂരിന്റെ സമരപാരമ്പര്യത്തെയും സാഹിത്യചരിത്രത്തെയും കുറിച്ച് പറയാനാവുകയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂര്‍പ്പെരുമയെന്ന പേരില്‍ ദേശാഭിമാനി പത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആയിരുന്നു . പ്രസംഗത്തില്‍ തൃശൂരിന്റെ കലാ-സാംസ്‌കാരിക-രാഷ്ട്രീയ മുന്നേറ്റങ്ങളെക്കുറിച്ചും തൃശൂരില്‍ നിന്ന് പ്രശസ്തിയുടെ കൊടുമുടിയേറിയവരെക്കുറിച്ചുമെല്ലാം എം എ ബേബി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന സി അച്യുതമേനോനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. എംഎ ബേബിക്ക് ശേഷം പ്രസംഗിക്കാനെത്തിയ ബിനോയ് വിശ്വം ഇക്കാര്യം ചൂണ്ടിക്കാട്ടുകയായിരുന്നു.

ആര്‍ക്കും നിഷേധിക്കാനോ തമസ്‌കരിക്കാനോ കഴിയാത്ത ജനനേതാവാണ് സി അച്യുതമേനോന്‍. ആരെങ്കിലും അദ്ദേഹത്തിന്റെ പേരും പ്രവര്‍ത്തനങ്ങളും മറന്നുപോയാല്‍ അത് ഓര്‍മ്മിപ്പിക്കേണ്ട ചുമതല ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ തനിക്കുണ്ടെന്നും ബിനോയ് വിശ്വം കപറഞ്ഞു. സിപിഎമ്മിനും സിപിഐയ്ക്കും ഇടതുപക്ഷ പ്രസ്ഥാനത്തെ കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള ഉത്തരവാദിത്തത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ബിനോയ് വിശ്വം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

It is impossible to talk about 'Thrissur Peruma' without mentioning Achutha Menon's name : Binoy Viswam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

SCROLL FOR NEXT