എലിസബത്ത് 
Kerala

കോഴിക്കോട്ട് നിന്ന് പണം പിന്‍വലിച്ചു, വയനാട്ടില്‍ നിന്ന് കാണാതായ സിഐ പാലക്കാട് എത്തി; സിസിടിവി ദൃശ്യങ്ങള്‍

വയനാട്ടില്‍ നിന്നു കാണാതായ സിഐ പാലക്കാട് എത്തിയതായി വിവരം

സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: വയനാട്ടില്‍ നിന്നു കാണാതായ സിഐ പാലക്കാട് എത്തിയതായി വിവരം. പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ കെ എ എലിസബത്തിനെ (54) ആണ് കാണാതായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് എത്തിയ വിവരം പൊലീസ് സ്ഥിരീകരിച്ചത്.

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോയ എലിസബത്തിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പറ്റയിലാണെന്നു പറഞ്ഞിരുന്നു. എന്നാല്‍, അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

തിങ്കളാഴ്ച രാത്രി പത്തരയോടെ കോഴിക്കോട്ടെ ഒരു എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിച്ചു. തുടര്‍ന്ന് മാനാഞ്ചിറയില്‍ നിന്ന് പാലക്കാട് ബസില്‍ കയറി. ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു? : നടന്‍ ബോബി കുര്യനെ എസ്ഐടി ചോദ്യം ചെയ്തു

രാഷ്ട്രീയക്കാരുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷൻ; അഴിമതിക്കെതിരെ നേപ്പാളിലെ ബലേൻ സർക്കാർ

വനിതാ സംവരണബില്ലിൽ ഇന്ന് വോട്ടെടുപ്പ്, ചെന്നിത്തല ഡൽഹിയിലേക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുന്നു', യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമർശിച്ച് മാർപാപ്പ

SCROLL FOR NEXT