നിതിന്‍ രാജിന്റെ വീട്ടിൽ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എത്തിയപ്പോൾ  ശിവൻകുട്ടി ഫെയ്സ്ബുക്കിൽ‌ പങ്കുവെച്ച ചിത്രം
Kerala

'കോളജില്‍ നിന്ന് ഒരാളുപോലും മരണവീട്ടില്‍ എത്താത്തത് സംശയകരം, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഭീഷണി'; കര്‍ശന നടപടിയെന്ന് വി ശിവന്‍കുട്ടി

നിതിന്‍ രാജ് മരിച്ചപ്പോള്‍ കോളജില്‍ നിന്ന് ഒരാളുപോലും മരണവീട്ടില്‍ എത്തിയില്ല എന്നത് ഗൗരവമുള്ള വിഷയമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിതിന്‍ രാജ് മരിച്ചപ്പോള്‍ കോളജില്‍ നിന്ന് ഒരാളുപോലും മരണവീട്ടില്‍ എത്തിയില്ല എന്നത് ഗൗരവമുള്ള വിഷയമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോളജില്‍ നിന്നുള്ള ഒരാളുപോലും മരണവീട്ടില്‍ എത്താത്തത് സംശയം വര്‍ധിപ്പിക്കുന്നു. സാധാരണഗതിയില്‍ ഇത്തരത്തിലൊരു കാര്യം സംഭവിച്ചാല്‍ അനുശോചനം രേഖപ്പെടുത്താന്‍ മുഴുവന്‍ വിദ്യാര്‍ഥികളും വീട്ടില്‍ വരേണ്ടതാണ്. എന്നാല്‍ ഒരു വിദ്യാര്‍ഥി പോലും വന്നില്ലെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

പോകാന്‍ പാടില്ല എന്ന് മാനേജ്‌മെന്റ് കര്‍ശന നിര്‍ദേശം കൊടുത്തിരിക്കുകയാണ്. പ്രൊഫഷണല്‍ കോളേജുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഭീഷണി ആയുധമാണ് ഇന്റേണല്‍ മാര്‍ക്ക്. അത് പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തി എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ തിരുവനന്തപുരം പുതുക്കുളങ്ങരയിലുള്ള വീട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. 'ആ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുകയും അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. കോളജില്‍ നിതിന്‍ ജാതി അധിക്ഷേപത്തിന് ഇരയായിരുന്നു എന്ന വാര്‍ത്ത അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. സാമൂഹിക നീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ കേരളത്തില്‍, ജാതിയുടെ പേരില്‍ ഇത്തരമൊരു വേര്‍തിരിവ് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിവേചനത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നവര്‍ക്ക് ഈ മണ്ണില്‍ സ്ഥാനമുണ്ടാകില്ല. ഈ സംഭവത്തില്‍ കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ആരുടെയും മുഖം നോക്കാതെ തന്നെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിതിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തും.നീതി നടപ്പിലാക്കുക തന്നെ ചെയ്യും.'- ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'It is suspicious that not a single person from the college has reached the funeral home, threats in the name of internal marks'; V Sivankutty says strict action will be taken

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവരെ നരകത്തിലേക്ക് അയക്കും'; ഹോര്‍മുസ് ഉപരോധിക്കും: ഭീഷണിയുമായി ട്രംപ്

'വിസ്മയ ശബ്ദം' നിലച്ചു, നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ കേസ്, അവരെ നരകത്തിലയക്കുമെന്ന് ട്രംപ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിതിൻ രാജിന്റെ മരണം; അധ്യാപകർക്കെതിരെ കേസെടുത്തു; അന്വേഷണത്തിന് പ്രത്യേക സംഘം

ജോസേട്ടനും നായകന്‍ ഗില്ലും പൊരുതി; ലഖ്നൗവിനെ അനായാസം വീഴ്ത്തി ​ഗുജറാത്ത്

ബ്രോഷറിന് 5.54 കോടി രൂപ, കത്തിന് ഒരു കോടി...; നവകേരള സര്‍വേയ്ക്ക് ചെലവായത് 13 കോടി, സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ കണക്ക്

SCROLL FOR NEXT