കാനത്തില്‍ ജമീല / ഫെയ്‌സ് ബുക്ക്‌ 
Kerala

കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്



 
കോഴിക്കോട്: കാനത്തില്‍ ജമീല കോഴിക്കോട്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിവെച്ചത്. 

രാജിക്കത്ത് തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീറിന് കൈമാറി. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതു വരെ വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദനായിരിക്കും പ്രസിഡണ്ടിന്റെ അധികച്ചുമതല.

ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനെയായിരുന്നു കാനത്തില്‍ ജമീല പ്രതിനിധീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് നന്മണ്ട ഡിവിഷനില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു

ജപ്പാനില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം

പാകിസ്ഥാനെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ; ഏഴ് വിക്കറ്റ് വിജയവുമായി സെമിയിലേക്ക്

പാറശാല ഷാരോണ്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍; ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു

വനിത ഏഷ്യാകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ മാജിക്; തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍, 55ന് പുറത്ത്