സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (samastha) file
Kerala

'ഓരോരുത്തര്‍ക്കും അവരുടെ മതപരമായ കാര്യങ്ങള്‍ പറയാം, കാലികമെന്ന് പറഞ്ഞ് കളിയാക്കേണ്ട'; കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

ഏതെങ്കിലും ഒരുമതത്തിന്റെ ആചാരങ്ങളെ ആരും എതിര്‍ക്കരുത്. ഇത് തിരുത്തണമെന്ന് ആരും പറയേണ്ടതില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി:കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പിന്തുണയുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. മതകാര്യങ്ങള്‍ പറയുന്നവരെ ഇകഴ്ത്തരുതെന്നും സ്വീകരിക്കാന്‍ പറ്റുന്നവര്‍ സ്വീകരിച്ചാല്‍ മതിയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. രാജ്യത്ത് ഓരോരുത്തര്‍ക്കും അവരുടെ മതപരമായ കാര്യങ്ങള്‍ പറയാം. അത് സ്വീകരിക്കണമെങ്കില്‍ സ്വീകരിക്കാം. കാലികമെന്ന് പറഞ്ഞ് കളിയാക്കേണ്ട. വിശുദ്ധ ശരീഅത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. കളമശ്ശേരിയിലെ മദുഹു റസൂല്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുകോയ തങ്ങള്‍.

മതത്തിന്റെ ആളുകള്‍ മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറയും. മതം പറയാന്‍ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏതെങ്കിലും ഒരുമതത്തിന്റെ ആചാരങ്ങളെ ആരും എതിര്‍ക്കരുത്. ഇത് തിരുത്തണമെന്ന് ആരും പറയേണ്ടതില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

ജനാധിപത്യ സമൂഹത്തില്‍ എല്ലാവര്‍ക്കും അവരവരുടെ നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തമാക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ, മത പണ്ഡിതന്മാര്‍ക്ക് തങ്ങളുടെ മതപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കാനും മത നിയമങ്ങള്‍ പറയാനും അവകാശങ്ങളുണ്ടെന്ന് എസ്‌കെഎസ്എസ്എഫ് വ്യക്തമാക്കി. എല്ലാ മതക്കാരും അത് നിര്‍വഹിക്കാറുണ്ട്. ശബരിമലയിലെ ആചാരങ്ങളായാലും ചര്‍ച്ചില്‍ പോകുന്ന സ്ത്രീകളുടെ വേഷവിധാന നിയമങ്ങളായാലും മതങ്ങളുടെ വക്താക്കള്‍ ഇത്തരം നിലപാടുകള്‍ ഉറക്കെ പറഞ്ഞത് നാം കണ്ടതാണ്.

എന്നാല്‍, സ്ത്രീകളെ പ്രദര്‍ശന വസ്തു ആക്കുന്ന സമീപനത്തിനെതിരെ ഒരു മതപണ്ഡിതന്‍ പ്രസ്താവന ഇറക്കിയതിന്, ചില രാഷ്ട്രീയ താല്‍പ്പര്യക്കാരും മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന ബോധപൂര്‍വ്വമായ വേട്ടയാടല്‍, ആധുനിക കാലത്ത് വേരുറപ്പിച്ചു കൊണ്ടിരിക്കുന്ന 'ഇസ്ലാമോഫോബിയയുടെ' വളഞ്ഞ വഴികളാണ് അടയാളപ്പെടുത്തുന്നത്.മതപരമായ വൈവിധ്യങ്ങളെയും പ്രമാണങ്ങളെയും സാമാന്യവ്യാഖ്യാനങ്ങളിലൂടെ കറുപ്പില്‍ ചാലിച്ച് അവതരിപ്പിച്ച് ഒരു സമൂഹത്തെയാകെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള കുടിലതന്ത്രമാണ് ഇവിടെ നടപ്പിലാകുന്നത്.

ഭിന്നിപ്പിന്റെയും തെറ്റിദ്ധാരണയുടെയും ഇന്ധനമൊഴിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഇത്തരം അജണ്ടകളെ കേരളീയ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.ബഹുസ്വരതയുടെ യഥാര്‍ത്ഥ അന്തസ്സത്തയായ പരസ്പര ബഹുമാനവും സംവാദ സംസ്‌കാരവും കാത്തുസൂക്ഷിച്ചുകൊണ്ട്, വ്യാജമായ ധാര്‍മ്മികരോക്ഷങ്ങളെയും ഒരു സമൂഹത്തെ മാത്രം അടയാളപ്പെടുത്തി അധിക്ഷേപിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളെയും നാം തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടിയിരിക്കുന്നുവെന്ന് എസ്‌കെഎസ്എസ്എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Jifri Muthukoya Thangal Extends Support to Kanthapuram AP Aboobacker Musliyar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബം പോലും പാര്‍ട്ടിക്കായി നഷ്ടമാക്കി; ജയിലില്‍ പോയപ്പോള്‍ മകള്‍ ഒറ്റയ്ക്കായി; മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

'47 Years of Togetherness'; വിവാഹ ഫോട്ടോ പങ്കുവച്ച് പിണറായി

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടവുമായി കെസിയ സ്വന്തം നാട്ടില്‍; ഗ്രാന്‍ഡ് ഹോം കമിങ് ഒരുക്കി ഗ്രാന്‍ഡ് ഹയാത്ത്

'പരസ്യങ്ങള്‍ പതിക്കുന്നതിന് അനുമതി; സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് പ്രിയദര്‍ശിനിയാക്കും'; റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി