കോഴിക്കോട്: 'ജിഹാദി കമ്യൂണിസ്റ്റ്' എന്നത് ഒരു മോശം വാക്കല്ലെന്ന് പുരോഗമന കലാസാഹിത്യസംഘം നേതാവ് കെഇഎന്‍ കുഞ്ഞഹമ്മദ്. ചരിത്രബോധം കുറഞ്ഞവര്‍ക്കും 'അറബിവാക്കുകള്‍' അപകടകരമാണെന്ന് കരുതുന്നവര്‍ക്കും ഒരു തൊപ്പി കണ്ടാല്‍ പോലും തല കറങ്ങുന്നവര്‍ക്കും 'ഇപ്പോള്‍' അത് മനസ്സിലാവുകയില്ലെന്ന് കെഇഎന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
'സമരസൗഹൃദം പങ്കുവെച്ചവരോടും സ്വന്തം മുന്‍വിധികള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ സ്വയം മത്സരിച്ചവരോടും സംവാദസ്‌നേഹം. മരുഭൂമിയിലെ വിത്തുകള്‍ക്ക് ഒരുതുള്ളി വെള്ളം മതിയാവും കോരിത്തരിക്കാന്‍! പറയാനാവുന്നത്രയും പറഞ്ഞുകൊണ്ടിരിക്കും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും..... ഒരു കൊമ്പത്തെ തമ്പുരാന്റെയും,'ഗുഡ് സര്‍ട്ടിഫിക്കറ്റ് ' ആവശ്യമില്ല. 'പോ പുല്ലേ' എന്ന് പറയാത്തത്, 'പോ' എന്ന വാക്കിന്റെ ഊക്കും, പുല്ലിന്റെ മഹത്വവും അറിയാവുന്നത്‌കൊണ്ട് മാത്രമാണ്. ഇടതടവില്ലാത്ത ഇടപെടലുകള്‍ക്കിടയില്‍ പെട്ടാല്‍ ഏതു 'കളകളും' കരിയും'- കെഇഎന്നിന്റെ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
'കെ ഇ എന്നിന് നമ്മള്‍ ആളെ ഉണ്ടാക്കി കൊടുക്കണോ' എന്ന് എന്നെക്കുറിച്ച് എഴുതിയത് പേരാമ്പ്രക്കാരനായ ഒരു അര്‍ജുന്‍ മാഷാണ്. അദ്ദേഹം ഇക്കാര്യം എഴുതിയത് 'തെറ്റിദ്ധരിച്ചാണ് ' എന്ന് ഫോണ്‍ വാട്‌സ്ആപ് വഴി അറിയിച്ചു. അത്രയും നല്ലത്. അദ്ദേഹവും എന്റെ സ്വന്തം സഖാവായതിനാല്‍ ഇത് സംബന്ധമായി വ്യക്തിപരമായി ഒരു പരാമര്‍ശവും ഇനി ആവശ്യമില്ല. രാഷ്ട്രീയമായി ഇടതുപക്ഷത്തുള്ളവര്‍ മുഴുവന്‍ 'സാംസ്‌കാരിക ഇടതുപക്ഷമായി ' ഉടന്‍ മാറുകയില്ല. അതൊരു ദീര്‍ഘകാല സമരത്തിന്റെ വിഷയമാണ്. ഞാന്‍ ഈ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചതും അതേ പ്രക്ഷോഭത്തിന്റെ തന്നെ ഭാഗമായാണ്. 'ജിഹാദി കമ്മ്യൂണിസ്റ്റ് ' എന്നത് മോശം വാക്കല്ല. ആഴത്തിലറിഞ്ഞാല്‍ അതൊരു ഗംഭീരമായ വിശേഷണമാണ്. ചരിത്രബോധം കുറഞ്ഞവര്‍ക്കും 'അറബിവാക്കുകള്‍' അപകടകരമാണെന്ന് കരുതുന്നവര്‍ക്കും ഒരു തൊപ്പി കണ്ടാല്‍ പോലും തല കറങ്ങുന്നവര്‍ക്കും 'ഇപ്പോള്‍' അത് മനസ്സിലാവുകയില്ല!
സമരസൗഹൃദം പങ്കുവെച്ചവരോടും സ്വന്തം മുന്‍വിധികള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ സ്വയം മത്സരിച്ചവരോടും സംവാദസ്‌നേഹം. അപവാദപ്രചാരണങ്ങള്‍ക്കെതിരെ, പ്രതിഷേധകുറിപ്പിറക്കാന്‍ സന്നദ്ധമായി എന്നെ വിളിച്ചു: ഞങ്ങളുടെ അഭിമാനമായ സി പിഎം കോഴിക്കോട് ജില്ല സെക്രട്ടറി പ്രിയ സഖാവ് മെഹബൂബ്. അപ്പുറത്തും നമ്മുടെതന്നെ സഖാവായതിനാല്‍ ഒരു പ്രസ്താവനയും ഇത് സംബന്ധമായി വേണ്ട എന്ന് ഞാന്‍ പറഞ്ഞു. മരുഭൂമിയിലെ വിത്തുകള്‍ക്ക് ഒരുതുള്ളി വെള്ളം മതിയാവും കോരിത്തരിക്കാന്‍! പറയാനാവുന്നത്രയും പറഞ്ഞുകൊണ്ടിരിക്കും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും..... ഒരു കൊമ്പത്തെ തമ്പുരാന്റെയും,'ഗുഡ് സര്‍ട്ടിഫിക്കറ്റ് ' ആവശ്യമില്ല. 'പോ പുല്ലേ' എന്ന് പറയാത്തത്, 'പോ' എന്ന വാക്കിന്റെ ഊക്കും, പുല്ലിന്റെ മഹത്വവും അറിയാവുന്നത്‌കൊണ്ട് മാത്രമാണ്. ഇടതടവില്ലാത്ത ഇടപെടലുകള്‍ക്കിടയില്‍ പെട്ടാല്‍ ഏതു 'കളകളും' കരിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates