സാലി മാത്യു 
Kerala

കേരളത്തെ സ്നേഹിച്ച അമേരിക്കക്കാരി; പത്ര പ്രവർത്തക സാലി മാത്യു വിട പറഞ്ഞു

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തെ സ്വന്തം ദേശമാക്കിയ, ഏറെ സ്നേഹിച്ച അമേരിക്കക്കാരിയും പത്ര പ്രവർത്തകയുമായ സാലി മാത്യു (91) അന്തരിച്ചു. കോവളത്ത് സ്വാഭാവിക പാറകൾ ചുവരുകളാക്കി കടലിൻ്റെ മുനമ്പിൽ നിർമിച്ച വ്യത്യസ്തവും മനോഹരവുമായ വീട്ടിൽ മൂന്നര പതിറ്റാണ്ടായി ഭർത്താവും പ്രശസ്ത പത്രപ്രവർത്തകനുമായ തുമ്പമൺ തയ്യിൽ ടിജെ മാത്യുവിനൊപ്പം കഴിയുകയായിരുന്നു. അവരുടെ ആഗ്രഹമനുസരിച്ച് മൃതദേഹം ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കും.

അമേരിക്കയിലെ കാലിഫോർണിയയിൽ പത്ര പ്രവർത്തകയായിരുന്ന സാലി അവിടെ വച്ചാണ് ടിജെ മാത്യുവിനെ കണ്ടുമുട്ടുന്നത്. പ്രശസ്ത പത്ര പ്രവർത്തകൻ ടിജെഎസ് ജോർജിന്റെ സഹോദരനാണ് ടിജെ മാത്യു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഇരുവരും കടലോരത്ത് സാധാരണക്കാരുടെ ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകി കഴിയുകയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തത്പരയായിരുന്ന സാലി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിനായി വിദ്യാഭ്യാസ ട്രസ്റ്റ് നടത്തിയിരുന്നു. മലമുകളിൽ സീഡ് സ്പെഷ്യൽ സ്കൂൾ സ്ഥാപിച്ചു. ഫുട്ബോൾ പ്രേമികളായ ഇരുവരും കോവളം ഫുട്ബോൾ ക്ലബ്, കുട്ടികൾക്കായി ഫുട്ബോൾ ഹോസ്റ്റൽ എന്നിവയും സ്ഥാപിച്ചു.

സാലി, മാത്യു ദമ്പതികൾക്ക് എട്ട് കുട്ടികളുണ്ട്. എല്ലാവരും അമേരിക്കയിൽ വിവിധ മേഖലയിൽ ഉദ്യോഗസ്ഥർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം