K C Venugopal ഫെയ്സ്ബുക്ക്
Kerala

'അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലം; നിയമസഭയിലും ആവര്‍ത്തിക്കും'

അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ഇത് നിയമസഭയിലും ഉണ്ടാവും. നിയമസഭയിലും ഈ ഭരണത്തെ ആട്ടിപ്പായിക്കാന്‍ ജനം തയ്യാറായി നില്‍ക്കുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് നല്ല വിജയമാണ് കാഴ്ചവെച്ചത്. യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ ഉജ്ജ്വല വിജയം. ഇതിന് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.മുഖ്യമന്ത്രിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റിനുള്ള മറുപടിയാണ് ജനം നല്‍കിയത്. ഗ്രൗണ്ട് റിയാല്‍റ്റി മനസിലാക്കാതെ മുഖ്യമന്ത്രി എന്തു പറയുന്നു എന്നത് കേരളത്തിലെ ജനങ്ങള്‍ ഒന്നുംകൂടി ചിന്തിക്കും. സര്‍ക്കാരിന് ഇനി ഒരിഞ്ചു പോലും മുന്നോട്ടുപോകാന്‍ കഴിയില്ല. ഇത് യുഡിഎഫിന്റെ തിരിച്ചുവരവാണെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്ക് ശബരിമല ഒരു പ്രശ്‌നമായിരുന്നില്ലല്ലോ. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ശബരിമലയെ പുച്ഛിച്ച് തള്ളുകയായിരുന്നു. അതായിരുന്നു അവരുടെ നിലപാട്. സിപിഎമ്മിന്റെ ഔദാര്യത്തിലാണ് ബിജെപി വിജയിച്ചത്. സിപിഎമ്മിന് ഉണ്ടായ ആശയദാരിദ്ര്യമാണ് ഈ തോല്‍വിക്ക് കാരണം. പാര്‍ട്ടി എടുക്കുന്ന നിലപാടിന് എതിരായാണ് സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നത്. എന്തിന് വേണ്ടിയായിരുന്നു? മോദിക്ക് മുന്നില്‍ കവാത്ത് മറക്കുന്ന ശൈലി തുടരാന്‍ വേണ്ടിയിട്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ ഉടനീളം ബിജെപി- സിപിഎം ബന്ധമാണ് ഉന്നയിച്ചത്. ജനങ്ങളെ മറന്നുപോകുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നന്നായി പൊരുതി. വാര്‍ഡ് തലത്തില്‍ നിന്നുവന്ന സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചത്. ബ്ലോക്ക് തലത്തില്‍ യുഡിഎഫിന് വിജയം ഉണ്ടാവാറില്ല. ഇത്തവണ ബ്ലോക്ക് തലത്തിലും വിജയിക്കാന്‍ കഴിഞ്ഞൂ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

k c venugopal reaction on kerala local body election results

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുത്തുകാട്ടി യുഡിഎഫ്, എല്‍ഡിഎഫിന് ആശ്വസിക്കാവുന്നത് ജില്ലാ പഞ്ചായത്തുകളില്‍ മാത്രം

377 എടുത്തു, വെറും 61ന് ഓൾ ഔട്ടാക്കി! അണ്ടർ 19 വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

വിജയ് മർച്ചൻ്റ് ട്രോഫി; കേരളത്തിനെതിരെ മുംബൈയ്ക്ക് ലീഡ്

SCROLL FOR NEXT