K Jayakumar IAS 
Kerala

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്? മുഖ്യമന്ത്രി തീരുമാനിക്കും

അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് സൂചനകൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്നു റിപ്പോർട്ടുകൾ. ശബരിമല സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളിൽപ്പെട്ട് സർക്കാർ പ്രതിരോധത്തിലാണ്. ഈ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്തേക്ക് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി മുതിർന്ന മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥരെ എത്തിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. കുവൈറ്റ് സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാൽ അന്തിമ തീരുമാനമുണ്ടാകും. തീരുമാനം നാളെയുണ്ടാകുമെന്നും വാർത്തകളുണ്ട്.

ഇതിന്റെ ഭാ​ഗമായി കെ ജയകുമാറിന്റെ പേരിനാണ് മുൻ​ഗണനയെന്നു പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇന്ന് ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ 5 പേരുകളാണ് സ്ഥാനത്തേക്ക് ഉയർന്നു വന്നത്. മുഖ്യമന്ത്രിയടക്കമുള്ളവർ ജയകുമാറിന്റെ പേരിനാണ് മുൻ​ഗണന നൽകിയതെന്നാണ് സൂചന. ജയകുമാറുമായി സർക്കാർ വൃത്തങ്ങൾ അനൗദ്യോ​ഗിക ചർച്ചകൾ നടത്തിയതായും സൂചനകളുണ്ട്. നിലവിലെ പ്രസിഡന്റ് പി പ്രശാന്തിനു കാലാവധി നീട്ടിനൽകേണ്ടതില്ലെന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ‌

ദേവസ്വം പ്രസിഡന്റിനെ തീരുമാനിച്ചുവെന്നും എന്നാൽ ഇപ്പോൾ ഉയർന്നു കേൾക്കുന്ന പേരുകൾ ആയിരിക്കില്ലെന്നും പുതിയ ആൾ ആയിരിക്കുമെന്നും സിപിഎം സെസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ മണ്ഡല, മകര വിളക്ക് തീർഥാടന കാലം ഈ മാസം 16നു ആരംഭിക്കാനിരിക്കെ ഏറ്റവും വേ​ഗത്തിൽ ദേവസ്വം ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള ചർച്ചകളാണ് പുരോ​ഗമിക്കുന്നത്.

ശബരിമലയിൽ മുൻകാലങ്ങളിൽ പ്രവൃത്തിച്ചു പരിചയമുള്ള ഉദ്യോ​ഗസ്ഥനാണ് ജയകുമാർ. ബഹുമുഖ പ്രതിഭയായ അദ്ദേഹം ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായിരുന്നു.

Reports suggest that former Chief Secretary K Jayakumar IAS may become the president of the Travancore Devaswom Board.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയുടെ നേട്ടം പ്രചോദനം! 2029ലെ വനിതാ ഏകദിന ലോകകപ്പില്‍ 10 ടീമുകള്‍

11 സ്റ്റേഷനുകള്‍, എറണാകുളം-ബംഗളൂരു വന്ദേഭാരത് നവംബര്‍ 11 മുതല്‍; അറിയാം സമയക്രമം

ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ‌ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ ശാസ്‌ത്രോത്സവം ഉദ്ഘാടന വേദിയില്‍, വേദി ബഹിഷ്‌കരിച്ച് ബിജെപി കൗണ്‍സിലര്‍

ബിസിനസ് സെന്ററുകൾ വഴിയുള്ള മനുഷ്യക്കടത്ത് തടയാൻ പുതിയ നിയമവുമായി യുഎഇ

SCROLL FOR NEXT