കൊച്ചി: ആണുങ്ങളുടെ സര്‍ക്കാരാണെങ്കില്‍ പിണറായി വിജയനെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് പറഞ്ഞ കെ സുധാകരനെ പരിഹസിച്ച് ആരോഗ്യമന്ത്രി കെ സുധാകരന്‍. ആണാണോയെന്ന് വന്ന് ടെസ്റ്റ് ചെയ്തുനോക്കാമെന്ന് കെ മുരളീധരന്‍ പറഞ്ഞു. അടൂര്‍ പ്രകാശിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. മുഖ്യമന്ത്രിക്കെതിരെ ഒരുവ്യക്തി തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുയാണെങ്കില്‍ കര്‍ട്ടന് പിന്നില്‍ ആരോ ഉണ്ടെന്നാണ് മനസിലാക്കേണ്ടത്. അത് ആരാണെന്ന് താന്‍ പറയുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
‘പിണറായിക്കെതിരെ സർക്കാർ നടപടിയിലേക്ക് നീങ്ങണം. ആണുങ്ങളുടെ സർക്കാരാണെങ്കിൽ അത് അതുപോലെ നീങ്ങും. അതിവിടെ ഉണ്ടോ എന്നറിയില്ല. നടപടിയുമായി പോകുന്നതിന് എത്രപേർ നട്ടെല്ല് കാണിക്കുമെന്ന് നോക്കാം’-എന്നായിരുന്നു സുധാകരന്റെ വാക്കുകൾ. കേസിലെ എഫ്ഐആറുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ ഉയർത്തിയ നിലപാടുകൾക്ക് തങ്ങളുടെ പൂർണ പിന്തുണയുണ്ട് വ്യക്തമായ രാഷ്ട്രീയമുള്ള ആളാണ് മാത്യു കുഴൽനാടനെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ നോക്കണ്ടെന്നും തങ്ങളെല്ലാം അദ്ദേഹത്തോടൊപ്പം ഉണ്ടെന്നും സുധാകരൻ പറഞ്ഞു
സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ സര്‍ക്കാര്‍ ചെയ്തത് 101 ശതമാനം ശരിയാണെന്നും മുരളീധരന്‍ പറഞ്ഞു. 'ഇഡിയോട് ഒരുനിലപാട് ഉണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. ഇഡി എന്തെങ്കിലും കേസ് കൊണ്ടുവന്നാല്‍ ഉടനെ കയറിയങ്ങ് ചാര്‍ജ് ചെയ്യാനാവില്ല. ഡല്‍ഹിയില്‍ ഒരുനയം കേരളത്തില്‍ വേറെ ഒരുനയമല്ല ഇക്കാര്യത്തില്‍. എല്ലായിടത്തും ഇഡിയോട് ഒരേ സമീപനമാണ്. ഇഡി രേഖാമൂലം പരാതി തന്നപ്പോള്‍ പ്രാഥമിക അേേന്വഷണം നടത്താതെ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടാന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. ഹൈക്കോടതി കേസ് എടുക്കാന്‍ പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നാഭിപ്രായമില്ല'- കെ മുരളീധരന്‍ പറഞ്ഞു.
സര്‍ക്കാരും യുഡിഎഫും തമ്മില്‍ ഒരു തരത്തിലുമള്ള അഭിപ്രായഭിന്നത ഇല്ല. ഇനി അഥവാ ഉണ്ടെങ്കില്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം പരിശോധിക്കും. നേരത്തെ താന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അവരെല്ലാം ഒറ്റക്കെട്ടായി തന്നെ എതിര്‍ക്കുകയായിരുന്നെന്നും കെ മുരളീധരന്‍ പറഞ്ഞു. ശബരിമലയിലേക്ക് കുടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates