കെ മുരളീധരന്‍ ( K Muraleedharan )  ഫയൽ
Kerala

'പത്മ പുരസ്‌കാരങ്ങളില്‍ മൂന്ന് എണ്ണം കേരളത്തിന് അഭിമാനകരം'; വെള്ളാപ്പള്ളിയെ പരോക്ഷമായി കുത്തി കെ മുരളീധരന്‍

'പത്മ പുരസ്‌കാരങ്ങള്‍ ഒരു കാരണവശാലും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പാടില്ല'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളില്‍ മൂന്ന് എണ്ണം കേരളത്തിന് അഭിമാനകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മറ്റു പുരസ്‌കാരങ്ങളെക്കുറിച്ച് താനൊന്നും പറയുന്നില്ലെന്നും, വെള്ളാപ്പള്ളി നടേശനുള്ള പുരസ്‌കാരത്തെ പരോക്ഷമായി സൂചിപ്പിച്ച് മുരളീധരന്‍ പറഞ്ഞു. വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി നല്‍കിയ പത്മവിഭൂഷണ്‍, ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് സമൂഹത്തിന് ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നടന്‍ മമ്മൂട്ടിക്ക് ലഭിച്ച പത്മഭൂഷണ്‍ ബഹുമതി കലാരംഗത്ത് അദ്ദേഹം ചെയ്ത സേവനത്തിനുള്ള അംഗീകാരമാണ്. വിമലാ മേനോന് നല്‍കിയ പുരസ്‌കാരം മോഹിനിയാട്ട രംഗത്ത് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ്. ഈ മൂന്ന് അംഗീകാരങ്ങളും സ്വാഗതാര്‍ഹമാണ്. ഈ മൂന്നു പുരസ്‌കാരങ്ങളും നമ്മളെ സംബന്ധിച്ച് സന്തോഷമുള്ള, അഭിമാനമുള്ള കാര്യമാണ്. മറ്റു പുരസ്‌കാരങ്ങളെപ്പറ്റി താനൊന്നും പറയുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

പത്മ പുരസ്‌കാരങ്ങള്‍ ഒരു കാരണവശാലും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പാടില്ല. അതു ശരിയായ നടപടിയില്ല. ഇതിലൊക്കെ ചില ദുരുദ്ദേശങ്ങള്‍ ജനം കാണുന്നുണ്ട്. അതു തെറ്റാണെന്ന് പറയാന്‍ കഴിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. അതേസമയം വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ നല്‍കിയതിനെ സിപിഎം സ്വാഗതം ചെയ്തു.അംഗീകാരത്തില്‍ കുടുംബത്തിനൊപ്പം പാര്‍ട്ടിക്കും സന്തോഷമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

Congress leader K Muraleedharan said that Kerala is proud of three of the Padma awards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെറുതെ എന്തിനാ പൊല്ലാപ്പ്; ഐക്യത്തിന്റെ പിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞു: ജി സുകുമാരന്‍ നായര്‍

പരീക്ഷയില്ല, പത്താം ക്ലാസുകാർക്ക് പോസ്റ്റ് ഓഫീസിൽ ജോലി; കേരളത്തിൽ ഉൾപ്പടെ 28,740 ഒഴിവുകൾ

'ഇത് ഉറക്കെ പറയാന്‍ സിപിഎമ്മിലോ വിഎസിന്റെ വീട്ടിലോ ആരും ശേഷിച്ചിട്ടില്ലല്ലോ?, പദ്മവിഭൂഷണിലും മേലെയാണ് വിഎസ്'

6,500mAh ബാറ്ററി, 50എംപി സെല്‍ഫി കാമറ; വിവോ വി70 സീരീസ് ലോഞ്ച് ഫെബ്രുവരിയില്‍

വിങ്ങിപ്പൊട്ടി വിമല; ആശ്വസിപ്പിച്ച് ധ്യാന്‍ ശ്രീനിവാസന്‍; ചേര്‍ത്തുപിടിച്ച് മന്ത്രി; നോവായി വിഡിയോ

SCROLL FOR NEXT