K Sudhakaran 
Kerala

'കേരളത്തിന് വേണ്ടത് ചടുലനേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച് വീണ്ടും കെ സുധാകരന്‍; കോണ്‍ഗ്രസില്‍ അതൃപ്തി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലോബിയിങ് വേണ്ടെന്നാണ് വിഡി സതീശന്‍ പക്ഷത്തിന്റെ നിലപാട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയില്‍ കെപിസിസിയുടെ വിലക്ക് ലംഘിച്ചുകൊണ്ടുള്ള കെ സുധാകരന്റെ പരസ്യപ്രസ്താവനയിൽ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാണ് കെ സുധാകരന്‍ വീണ്ടും രംഗത്തു വന്നത്. ഇതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനാണ് ഒരു വിഭാഗം ആലോചിക്കുന്നത്.

പരസ്യപ്രതികരണം തുടരുന്നതില്‍ ഹൈക്കമാന്‍ഡ് നിസംഗത പാലിക്കുന്നതിലും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി പാര്‍ലമെന്റിന് അകത്തുവെച്ച് കൂടിക്കാഴ്ച നടത്തിയെന്നും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരേണ്ടത് കെ സി വേണുഗോപാല്‍ ആണെന്ന് അറിയിച്ചു എന്നുമാണ് കെ സുധാകരന്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചത്.

പരിചയ സമ്പത്തുള്ള മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് നേരത്തെ രമേശ് ചെന്നിത്തലയെ പിന്തുണച്ചത്. അദ്ദേഹത്തിന് ഭരണപരമായ പ്രവൃത്തി പരിചയവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ചടുലമായ പ്രവര്‍ത്തനമാണ് കേരളത്തിന് ആവശ്യം. കെ സി വേണുഗോപാലിന് അതുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചടുലതയും കരുത്തുമാണ് ആവശ്യം. ഖാരര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തൃപ്തനാണെന്നും കെ സുധാകരന്‍ പറഞ്ഞു.

രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തിലെ മുഖ്യമന്ത്രി വിഷയവും ഉയര്‍ന്നു വന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ലോബിയിങ് വേണ്ടെന്നാണ് വിഡി സതീശന്‍ പക്ഷത്തിന്റെ നിലപാട്. ചര്‍ച്ചകളില്‍ നിന്നും മാറി നില്‍ക്കാനാണ് സതീശന്‍ ക്യാംപ് ലക്ഷ്യമിടുന്നത്. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ഘടകകക്ഷികള്‍ തന്റെ പേര് നിര്‍ദേശിക്കുമെന്നും വിഡി സതീശന്‍ കണക്കുകൂട്ടുന്നുവെന്നാണ് സൂചന.

Dissatisfaction within Congress over K Sudhakaran's public statement violating KPCC's ban on Chief Ministerial debate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷംരൂപ ധനസഹായം; ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

ഈ ആഴ്ച മമ്മൂട്ടിയും മോഹൻലാലും നിങ്ങളുടെ വീടുകളിലേക്ക്! 'പേട്രിയറ്റ്' അടക്കം കിടിലൻ സിനിമകൾ, പുത്തൻ ഒടിടി റിലീസുകൾ

കേരളത്തിലാദ്യമായി ശരിഅത്ത് നിയമം അടിസ്ഥാനമാക്കിയുള്ള ജിം വരുന്നു; പാട്ടുണ്ടാവില്ല, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍; വാഗണ്‍ ആര്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ വിപണിയില്‍

SCROLL FOR NEXT