സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍/ ടെലിവിഷന്‍ ചിത്രം 
Kerala

അത്യന്തം ഹീനം;  കേരളം പിന്നിട്ട വഴികളെ കുറിച്ച് സുധാകരന് ബോധമില്ല; 'ചെത്തുകാരന്‍' പരാമര്‍ശത്തില്‍ വിജയരാഘവന്‍

നമ്മുടെ ആധുനിക സമൂഹത്തില്‍ സാധാരണ ഉപയോഗിക്കാത്ത  ഒരു രീതിശാസ്ത്രമാണ് തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതിന് വേണ്ടി സുധാകരന്‍ സ്വീകരിച്ചതെന്ന് വിജയരാഘവന്‍ 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ അത്യന്തം ഹീനമായ പ്രസ്താവനയാണ് നടത്തിയിരിക്കുന്നതെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നമ്മുടെ ആധുനിക സമൂഹത്തില്‍ സാധാരണ ഉപയോഗിക്കാത്ത  ഒരു രീതിശാസ്ത്രമാണ് തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതിന് വേണ്ടി സുധാകരന്‍ സ്വീകരിച്ചതെന്നും വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സുധാകരന്റെ നിലപാടിനോട് കോണ്‍ഗ്രസ് അതിന്റെ നിലപാട് വ്യക്തമാക്കണം. നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ ഈ പരിഷ്‌കൃതകാലത്ത് ഇത്തരം വാക്കുകള്‍ ഉപയോഗപ്പെടുത്തിയത് അപലപിക്കേണ്ട ഒന്നാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ സമീപനം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. 

സുധാകരന്‍ കേരളം കടന്നുപോന്ന കാലത്തിന്റെ വഴികളെ കുറിച്ചുള്ള ബോധക്കുറവില്‍ നിന്നാണ് ഇങ്ങനെ സംസാരിക്കുന്നത്. നമ്മുടെ നാട് ഏറെ മുന്നേറിയിട്ടുണ്ട്. തൊഴിലുമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും വളരെ മുന്നാട്ടുപോയി. അത്തരം പ്രയോഗത്തില്‍ കോണ്‍ഗ്രസിലെ മറ്റുള്ളവര്‍ അഭിപ്രായം പറയട്ടെയെന്നും വിജയരാഘവന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT