ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ കെ സുധാകരന്‍ സംസാരിക്കുമ്പോള്‍, സ്‌ക്രീന്‍ഷോട്ട് 
Kerala

ഉമ്മന്‍ ചാണ്ടിയെ തരംതാണ രീതിയില്‍ വേട്ടയാടി, വെറുപ്പിന്റെ പ്രചാരകരെ സ്‌നേഹം കൊണ്ട് നേരിട്ടു: കെ സുധാകരന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പോലെ ഇത്രയേറെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയ ഒരു നേതാവ് കേരളത്തില്‍ ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പോലെ ഇത്രയേറെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയ ഒരു നേതാവ് കേരളത്തില്‍ ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തരംതാണ രീതിയില്‍ വേട്ടയാടിയവരെ വാക്കുകൊണ്ടുപോലും ഉമ്മന്‍ ചാണ്ടി വേദനിപ്പിച്ചില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. അയ്യങ്കാളി ഹാളില്‍ കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെയാണ് കെ സുധാകരന്റെ പ്രതികരണം.

വെറുപ്പിന്റെ പ്രചാരകരെ സ്‌നേഹം കൊണ്ട് നേരിട്ട രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തെക്കുറിച്ചുള്ള സത്യങ്ങള്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. അദ്ദേഹത്തെ തികഞ്ഞ ഗാന്ധിയനായി താന്‍ കരുതുന്നു. ഒരു വലിയ ഉത്തരവാദിത്തം തങ്ങളെ ഏല്‍പ്പിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഉമ്മന്‍ ചാണ്ടിയാകുക എന്നതായിരിക്കണം എല്ലാ പൊതുപ്രവര്‍ത്തകരുടെ ലക്ഷ്യവും സ്വപ്‌നവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'എന്റെ ജില്ലയായ കണ്ണൂരില്‍ വച്ച് ഉമ്മന്‍ ചാണ്ടിക്ക് കല്ലേറുണ്ടായ സംഭവം എനിക്ക് വലിയ ഞെട്ടലായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഒരു കടല്‍ത്തിര പോലെ ഇളകിമറിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി ഒരു സ്‌നേഹ വടി നീട്ടി അതിനെ തടഞ്ഞു. ദീര്‍ഘനാള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ച എനിക്ക് അദ്ദേഹം സഹോദരതുല്യമായ സ്‌നേഹമാണ് പകര്‍ന്നു നല്‍കിയത്' - കെ സുധാകരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT