കെ സുരേന്ദ്രൻ മാധ്യമങ്ങളോട് സ്ക്രീൻഷോട്ട്
Kerala

ചെവിയില്‍ നുള്ളിക്കോ, നിരാശരായി വീട്ടില്‍ പോകേണ്ടി വരും; പ്രചരിക്കുന്നത് ചവറു വാര്‍ത്തകളെന്ന് കെ സുരേന്ദ്രന്‍

പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി, സംസ്ഥാന അധ്യക്ഷനെ മാറ്റാന്‍ പോകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി, സംസ്ഥാന അധ്യക്ഷനെ മാറ്റാന്‍ പോകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണ് എന്നറിയാത്ത രീതിയില്‍ ചവറു വാര്‍ത്തകളുമായാണ് വന്നിരിക്കുന്നത്. സംസ്ഥാന നേതൃയോഗം ഇന്ന് വൈകുന്നേരം സമാപിക്കുമ്പോള്‍ നിരാശരാകേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണ് എന്നറിയാത്ത രീതിയിലാണ് നിങ്ങള്‍ മൂന്ന് ദിവസമായി തുള്ളി കൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ നിരാശരാകേണ്ടി വരും. വൈകുന്നേരം യോഗം കഴിഞ്ഞിട്ട് വരിക. ഇന്നത്തെ യോഗം എന്നത് സജീവ അംഗത്വത്തെ കുറിച്ചും പ്രാഥമിക അംഗത്വത്തെ കുറിച്ചും മാത്രമുള്ള ചര്‍ച്ചയാണ്. നിങ്ങള്‍ എന്തൊക്കെയാണ് എഴുതി വിടുന്നത്. പതിനഞ്ച് കൊല്ലമായി ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വി മുരളീധരന്‍ രാജ്യസഭാംഗത്വം നഷ്ടമായതിനെ തുടര്‍ന്ന് കേരള അധ്യക്ഷ പദവി പിടിക്കാന്‍ ശ്രമിക്കുന്നു. എന്തെങ്കിലും അടിസ്ഥാനം നിങ്ങള്‍ പറയുന്നതില്‍ ഉണ്ടോ?'- കെ സുരേന്ദ്രന്‍ ചോദിച്ചു.

'ഈ രീതിയിലുള്ള ചവറ് വാര്‍ത്തകളുമായിട്ടാണോ നിങ്ങള്‍ രാവിലെ തന്നെ വന്നിരിക്കുന്നത്. ചവറു വാര്‍ത്തകളുമായിട്ടാണ് നിങ്ങള്‍ മൂന്ന് ദിവസമായി നടക്കുന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് 15 സീറ്റാണ്.നിങ്ങള്‍ ഒരക്ഷരം ചര്‍ച്ച ചെയ്യുന്നില്ല. ചേലക്കരയില്‍ കോണ്‍ഗ്രസ് തോറ്റമ്പി, നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. നിങ്ങള്‍ എന്താണ് മനസിലാക്കിയിരിക്കുന്നത്. നിങ്ങള്‍ ആരാണ് ഇവിടത്തെ? നിങ്ങള്‍ പറയുന്ന ഒരു കാര്യവും സംഭവിക്കാന്‍ പോകുന്നില്ല. ചെവിയില്‍ നുള്ളിക്കോ.നിരാശരായി വീട്ടില്‍ പോകേണ്ടി വരും'- സുരേന്ദ്രന്‍ വെല്ലുവിളിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT