Kadamattom Church 
Kerala

പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളി; പകരം സ്‌നേഹഭവനം നിര്‍മ്മിച്ച് നല്‍കും

മെയ് ആറ്, ഏഴ് തീയതികളിലാണ് കടമറ്റം പള്ളിയിലെ പ്രധാന പെരുന്നാള്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളി പെരുന്നാളിന്റെ വെടിക്കെട്ട് ഉപേക്ഷിച്ചു. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചത്താലത്തിലാണ് തീരുമാനം. വെടിക്കെട്ട് ഉപേക്ഷിക്കാനുള്ള മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് കടമറ്റം പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഉപേക്ഷിച്ചത്.

ആഘോഷങ്ങള്‍ ലഭിതമാക്കി, പരിശുദ്ധ ബാവാ തിരുമേനി ആഹ്വാനം ചെയ്ത പ്രകാരം സ്‌നേഹ ചലഞ്ചിലൂടെ, വെടിക്കെട്ടിന് പകരം ഒരു സ്‌നേഹഭവനം നിര്‍മിച്ച് നല്‍കാന്‍ ഇടവക മാനേജിങ് കമ്മിറ്റിയും പെരുന്നാള്‍ കമ്മിറ്റിയും തീരുമാനിച്ചതായും ഇടവക അധികൃതര്‍ അറിയിച്ചു. മെയ് ആറ്, ഏഴ് തീയതികളിലാണ് കടമറ്റം പള്ളിയിലെ പ്രധാന പെരുന്നാള്‍.

നേരത്തെ പുതുപ്പള്ളി, ചന്ദനപ്പള്ളി എന്നീ പള്ളികളിലും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കടമറ്റം പള്ളിയും മാതൃകാപരമായ തീരുമാനമെടുത്തിരിക്കുന്നത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മെയ് 23 വരെയാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ നടക്കുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ 17 പേരാണ് മരിച്ചത്.

The historic Kadamattom Church has abandoned its festive fireworks display.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാധ്യമായ എല്ലാ പിന്തുണയും ഇറാന് നല്‍കും'; പുടിനുമായി കൂടിക്കാഴ്ച നടത്തി അബ്ബാസ് അരാഗ്ചി

സ്‌കൂള്‍ പ്രവേശനം; രേഖകള്‍ ഇല്ലെങ്കിലും കുട്ടികളെ ചേര്‍ക്കാം

ഇന്ന് കാണാം 'പാരിസ് ക്ലാസിക്ക്'; ചാംപ്യന്‍സ് ലീഗ് സെമി തുടങ്ങുന്നു; ബയേണ്‍ മ്യൂണിക്ക്- പിഎസ്ജി നേർക്കുനേർ

'പി ആർ വർക്കിന്റെ ബലത്തിൽ രമേശ് ജിയെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'

ഹജ് ക്യാംപിന് നാളെ തുടക്കം; കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം വ്യാഴാഴ്ച

SCROLL FOR NEXT