കൊല്ലപ്പെട്ട ദീപു, പ്രതി അമ്പിളി  ടിവി ദൃശ്യം
Kerala

7 ലക്ഷം രൂപ പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു; ദീപുവിനെ കൊലപ്പെടുത്തിയത് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്

കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കളയിക്കാവിള കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട ക്വാറി ഉടമ ദീപുവിന്റെ പക്കല്‍ നിന്നും കാണാതായ പണം പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഏഴു ലക്ഷം രൂപയാണ് കണ്ടെടുത്തത്. 10 ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നത്. സര്‍ജിക്കല്‍ ബേഡ് ഉപയോഗിച്ചാണ് ദീപുവിനെ കൊലപ്പെടുത്തിയതെന്ന് തമിഴ്‌നാട് പൊലീസ് സൂചിപ്പിച്ചു.

പ്രതി അമ്പിളി എന്ന സജികുമാറിന് സര്‍ജിക്കല്‍ ബ്ലേഡ് നല്‍കിയ നെയ്യാറ്റിന്‍കര സ്വദേശിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. സര്‍ജിക്കല്‍ ബ്ലേഡ് പ്രതി അമ്പിളിയുടെ മലയത്തെ വീടിന് സമീപത്തു നിന്നും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാറില്‍ അമ്പിളിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതിനാലാണ് പ്രതി അമ്പിളി അടിക്കടി മൊഴിമാറ്റുന്നതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കാറില്‍ നിന്നും കാണാതായ 10 ലക്ഷം രൂപയില്‍ അവശേഷിക്കുന്ന മൂന്നു ലക്ഷം രൂപ എവിടെയാണെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ