പി ആകാശ് 
Kerala

അപകടത്തിന് പിന്നാലെ തര്‍ക്കം, വിദ്യാര്‍ഥി ചോര വാര്‍ന്ന് റോഡില്‍ കിടന്നത് 15 മിനിറ്റ്, ദാരുണാന്ത്യം

വ്യാഴാഴ്ച രാവിലെ എട്ടേകാലോടെയാണ് അപകടം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: അപകടത്തെ തുടർന്ന് ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും തർക്കത്തിനിടെ അടിയന്തിര ചികിത്സ ലഭിക്കാതെ വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ണൂർ കല്ല്യാശ്ശേരി മോഡൽ പോളിടെക്നിക് കോളജ് വിദ്യാർഥി പി ആകാശ് (20) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടേകാലോടെയാണ് അപകടം.

കോളജിലേക്ക് പോകുന്നതിനിടെ ആകാശ് സഞ്ചരിച്ച സ്കൂട്ടർ റോഡിൽ തെന്നി മറിയുകയും താഴെ വീണ വിദ്യാർഥിയുടെ മുകളിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. കാൽമണിക്കൂറോളമാണ് വിദ്യാർഥി ചോര വാർന്ന് റോഡിൽ കിടന്നത്. സാമൂഹികാരോ​ഗ്യ കേന്ദ്രത്തിന് തൊട്ടരികിലായിരുന്നു അപകടമെങ്കിലും ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് 15 മിനിറ്റ് വൈകിയാണ് വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചത്.

പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. ബസുകാരുടെ കുറ്റമല്ല അപകടത്തിന് കാരണമെന്ന ജീവനക്കാരുടെ നിലപാടാണ് പ്രദേശത്തുണ്ടായിരുന്നവരുമായി തര്‍ക്കത്തിന് കാരണമായത്. കാല്‍മണിക്കൂറോളം തര്‍ക്കം നീണ്ടു. ഇതിന് ശേഷമാണ് ആകാശിനെ ആശുപത്രിയിലെത്തിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT