Kanthapuram AP Aboobacker Musliyar  
Kerala

'വലിയ ജാഗ്രത വേണം; അര്‍ഹതയുള്ളവര്‍ക്കാവണം നമ്മുടെ വോട്ട്'; എല്ലാ പ്രവര്‍ത്തകരും വോട്ട് ചെയ്യണമെന്ന് കാന്തപുരം

വോട്ട് ഒരു സാക്ഷ്യപ്പെടുത്തലാണ്. നാം ഒരാള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍, ആ വ്യക്തിയും അവരുടെ പ്രസ്ഥാനവും നാടിന്റെ നന്മയ്ക്കും നീതിക്കും വേണ്ടി നിലകൊള്ളുന്നവരാണെന്ന് നാം സാക്ഷ്യം വഹിക്കുകയാണ് ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കേവലം രാഷ്ട്രീയമായ ഒരു പ്രക്രിയ എന്നതിലുപരി വിശ്വാസിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് എന്നത് സാമൂഹികമായ വലിയ ഉത്തരവാദിത്തം കൂടിയാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലീയാര്‍. അധികാരം ജനസേവനത്തിനായി വിശ്വസിച്ച് ഏല്‍പ്പിക്കുന്ന ചുമതലയാണ്. അത് ആരുടെ കൈകളില്‍ ഏല്പിക്കണം എന്ന് തീരുമാനിക്കുന്നതില്‍ വലിയ ജാഗ്രതയും വേണമെന്ന് കാന്തപുരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'വോട്ട് ഒരു സാക്ഷ്യപ്പെടുത്തലാണ്. നാം ഒരാള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍, ആ വ്യക്തിയും അവരുടെ പ്രസ്ഥാനവും നാടിന്റെ നന്മയ്ക്കും നീതിക്കും വേണ്ടി നിലകൊള്ളുന്നവരാണെന്ന് നാം സാക്ഷ്യം വഹിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ അര്‍ഹതയുള്ളവര്‍ക്കാവണം നമ്മുടെ വോട്ട്.എല്ലാ പ്രവര്‍ത്തകരും വോട്ട് ചെയ്യണമെന്നും കുടുംബാംഗങ്ങളുടെയും പ്രായംചെന്നവരുടെയും വോട്ടുകള്‍ പാഴാക്കരുതെന്നും ഓര്‍മപ്പെടുത്തുന്നു.

ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ച രേഖകള്‍, വോട്ടര്‍ സ്ലിപ്പുകള്‍ എന്നിവ തയ്യാറാക്കി വെക്കുക. സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കുക. രാഷ്ട്രീയ അധികാരം ജനസേവനത്തിനുള്ള അവസരമായി കാണുന്ന നന്മയുള്ള മനുഷ്യര്‍ വിജയിച്ചു വരട്ടെ'. കാന്തപുരം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

Kanthapuram AP Aboobacker Musliyar urges all workers to cast their votes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൂച്ച പെറ്റു കിടക്കുകയല്ല'; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

ഇൻഡോർ പ്ലാന്റ്സ് ഇഷ്ടമാണോ?എങ്കിൽ ഈ ചെടികൾ എളുപ്പം വളർത്താം

നിയമസഭയില്‍ രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടത്തി; ആരോപണവുമായി പ്രതിപക്ഷം

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

'കണ്ണനെ തൊഴുത് പ്രാര്‍ത്ഥിച്ചു, വെണ്ണ കൊണ്ട് തുലാഭാരം'; മുഖ്യമന്ത്രി വി ഡി സതീശന്‍ ഗുരുവായൂരില്‍

SCROLL FOR NEXT