പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണുന്നു 
Kerala

വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമെന്ന് പികെ കുഞ്ഞാലിക്കുട്ടി; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും

മനഃപൂർവ്വമായ അവഗണനയല്ലെന്ന് വിശദീകരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കോഴിക്കോട്: പുനഃസംഘടിപ്പിച്ച സംസ്ഥാന വഖഫ് ബോർഡിൽ പ്രാതിനിധ്യം ലഭിച്ചില്ലെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിവിധ മുസ്ലിം സംഘടനകളുടെ നേതാക്കളുമായി കോഴിക്കോട്ട് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

കാന്തപുരം വിഭാഗത്തിന്റെ പരാതിയിൽ പാർട്ടിക്ക് വ്യത്യസ്തമായ അഭിപ്രായമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. "അവരുടെ ആശങ്ക സ്വാഭാവികവും ന്യായവുമാണ്. ആ കാര്യത്തിൽ ഞങ്ങൾക്ക് ഭിന്നാഭിപ്രായമില്ല. ചർച്ചകളിലൂടെ വിഷയം പരിശോധിക്കുകയും പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും," അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമങ്ങൾ പ്രകാരം വഖഫ് ബോർഡിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ സർക്കാരിന് ചില പരിമിതികളുണ്ടെന്നും കർശനമായ വിഭാഗീയ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാലാണ് ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാന്തപുരം വിഭാഗത്തെ മനഃപൂർവ്വം ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചർച്ചകളിലൂടെ ഇവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ വഴിയുണ്ടോ എന്ന് പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ കമ്മിറ്റികളിലും എല്ലാ സംഘടനകളെയും ഒരേസമയം ഉൾപ്പെടുത്തുക എപ്പോഴും പ്രായോഗികമായിരിക്കില്ല. എങ്കിലും വരാനിരിക്കുന്ന നിയമനങ്ങളിലും മറ്റ് ക്രമീകരണങ്ങളിലും കൂടുതൽ വിശാലമായ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. .

മുൻ എൽഡിഎഫ് സർക്കാർ കെ.എസ്. ഹംസയുടെ നേതൃത്വത്തിൽ രൂപീകരിച്ച വഖഫ് ബോർഡിന്റെ കാലാവധി പൂർത്തിയാകാൻ നാല് വർഷത്തിലധികം ബാക്കിനിൽക്കെയാണ് കഴിഞ്ഞ വെള്ളിയാഴ്ച സർക്കാർ അത് പിരിച്ചുവിട്ട് പുതിയ ഒമ്പതംഗ ബോർഡിനെ പ്രഖ്യാപിച്ചത്. മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജിയാണ് പുതിയ ബോർഡിന്റെ ചെയർമാൻ. കുറുക്കോളി മൊയ്തീൻ എംഎൽഎ, മുസ്തഫ ഫൈസി, സിറാസ് ഡി. കപ്സി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സജ്ന ഫിറോസ്, ജസീം സബാഹ, ഡോ. അബ്ദുൽ മജീദ് സ്വലാഹി, സി. മദീന ബീഗം എന്നിവരാണ് മറ്റ് അംഗങ്ങൾ. പുതിയ ബോർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എ.പി. വിഭാഗം രംഗത്തെത്തിയിരുന്നു.

Industries Minister and senior IUML leader P.K. Kunhalikutty stated that the grievances raised by the Kanthapuram A.P. Aboobacker Musliyar faction of Samastha regarding the lack of representation in the newly reconstituted Kerala State Waqf Board are genuine and will be resolved through discussions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉപയോക്താക്കള്‍ക്ക് 'ചില പ്രത്യേക' വിവരങ്ങള്‍ മാത്രം നല്‍കുന്നു; മെറ്റ അല്‍ഗോരിതം തിരുത്തണമെന്ന് കേന്ദ്രം

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ടിടത്തായി നാലു പേര്‍ കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ വെച്ച് പ്രതിഷേധം

പ്രഗ്യാന്‍ ഓജ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ; രമേഷ് പവാറും അംഗം

കൂടുതല്‍ നേട്ടം, മാസംതോറുമുള്ള വരുമാന പദ്ധതി പ്ലസ് ആര്‍ഡി സ്‌കീം; അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?

ഓണാഘോഷത്തിനിടെ ഡസ്ക് വീണ് മൂന്നാം ക്ലാസുകാരിയുടെ കൈവിരലുകൾ തകർന്നു; സ്കൂൾ പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസെടുത്തു