ക്വട്ടേഷന്‍ സംഘം തകര്‍ത്ത വീട്ടുസാധനങ്ങളും കൊല്ലപ്പെട്ട വീട്ടമ്മയും 
Kerala

കാപ്പ കേസ് പ്രതിയുടെ അമ്മയെ വീടുകയറി വെട്ടിക്കൊന്നു

മക്കളോടുള്ള പകവീട്ടുന്നതിനായാണ് അക്രമിസംഘം ഇന്നലെ രാത്രി വീട്ടിലെത്തിയത്.

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: അടൂരില്‍ വീട് കയറിയുള്ള ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. വടക്കെ ചെരിവില്‍ സുജാതയാണ് മരിച്ചത്. 55 വയസായിരുന്നു. 

മക്കളോടുള്ള പകവീട്ടുന്നതിനായാണ് അക്രമിസംഘം ഇന്നലെ രാത്രി വീട്ടിലെത്തിയത്. ഈ സമയത്ത് മക്കളായ സൂര്യലാലും ചന്ദ്രലാലും വിട്ടില്‍ ഇല്ലായിരുന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘം വീട്ടമ്മയെ കമ്പികൊണ്ട് തലയ്ക്കടിക്കുകയും കല്ല്് എറിയുകയും ചെയ്തിരുന്നു. സാരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിച്ചു. 

കതക് പൊളിച്ച് വീട്ടിലെത്തിയ അക്രമി സംഘം വീട് തകര്‍ക്കുകയും വീട്ടുസാധനങ്ങള്‍ മുറ്റത്തെ കിണറില്‍ വലിച്ചെറിയുകയും ചെയ്തു. മക്കളായ സൂര്യലാലും ചന്ദ്രലാലും നിരവധി കേസുകളില്‍ പ്രതികളാണ്. സൂര്യലാലിനെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. ഗുണ്ടാം സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

'നിര്‍ബന്ധിത വിവാഹം, അധിക്ഷേപകരമായ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു'; ഖാര്‍ഗെയ്ക്ക് ദേവഗൗഡയുടെ മറുപടി

കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു, വിഡിയോ

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

SCROLL FOR NEXT